തൃപ്രയാര്‍: മത്സ്യപ്രവര്‍ത്തകര്‍ ഭാരതത്തിന്റെ തീരദേശത്തെ സേനയാണെന്ന് സീമാ ജാഗരണ്‍ മഞ്ച് ദേശീയ സംയോജക് എ. ഗോപാലകൃഷ്ണന്. തൃപ്രയാറില്‍ നടക്കുന്ന ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കടല്‍ കടന്നെത്തുന്ന രാജ്യദ്രോഹികള്‍ക്കെതിരെ ശക്തമായ പടച്ചട്ടയണിയുന്നവരാണ് ദേശീയതയില്‍ ഊന്നി പ്രവര്‍ത്തിക്കുന്ന മത്സ്യപ്രവര്‍ത്തകര്‍. കേരളത്തിന്റെ 600 കിലോമീറ്റര്‍ അടുത്ത് വരുന്ന തീരദേശത്ത് ചുവപ്പന്‍ രാഷ്ട്രീയത്തിന്റെ മറപിടിച്ച് ഉയര്‍ന്നുവന്ന രാജ്യദ്രോഹികള്‍ക്കും മയക്കുമരുന്ന് മാഫിയക്കുമെതിരെ ഭാരതീയ സംസ്കാരത്തെ ഉയര്‍ത്തിപ്പിടിച്ച് പ്രവര്‍ത്തിക്കുന്നവരാണ് ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘത്തിന്റെ പ്രവര്‍ത്തകരെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രകടനത്തിലും പൊതുസമ്മേളനത്തിനും നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. വലപ്പാട് ചന്തപ്പടിയില്‍ നിന്ന് തുടങ്ങിയ പ്രകടനം തൃപ്രയാര്‍ വേദ വ്യാസ നഗറില്‍ സമാപിച്ചു. റിട്ട. എസ്പി കെ. സതീഷ് ചന്ദ്രന് അധ്യക്ഷനായി. സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ കെ.ജി. സുരേഷ്, ഭാരതീയ മത്സ്യ പ്രവര്‍ത്തക സംഘം സംസ്ഥാന പ്രസിഡന്റ് പി.പി. ഉദയഘോഷ്, വൈസ് പ്രസിഡന്റ് പി. പീതാംബരന്, തൃപ്രയാര്‍ കപിലാശ്രമം സ്വാമി തേജസ്വരൂപാനദ സരസ്വതി, ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം ജില്ലാ പ്രസിഡന്റ് സ്വാമി പട്ടര് പുരക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: