ബെംഗളൂരു: കര്‍ണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ എസ് ഡിപി ഐയ്‌ക്ക് വേണ്ടി മത്സരിച്ച 16ല്‍ 15 പേര്‍ക്കും കെട്ടിവെച്ച കാശ് നഷ്ടമായി.
ഈ 15ല്‍ അഞ്ച് സീറ്റുകള്‍ പുട്ടൂര്‍, മാംഗളൂരു, ബന്‍റ്വാള‍്, ബെല്‍തങ്ങാടി, മൂദ്ബിദ്രി എന്നിങ്ങനെ ദക്ഷിണ കന്നട ജില്ലയില്‍ പെട്ട പ്രദേശങ്ങളാണ്. ഒരെണ്മം ഉഡുപ്പിയിലെ കൗപിലുള്ളതാണ് ആറാമത്തെ സീറ്റ്. ഇന്ത്യ ടുഡേയാണ് എസ് ഡിപിഐ സ്ഥാനാര്‍ത്ഥികളുടെ ജനവിധി എന്താകുമെന്ന് സൂക്ഷ്മമായി പഠിച്ചത്.
നേരത്തെ 100 സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുമെന്ന് പ്രഖ്യാപിച്ച എസ് ഡിപിഐ ഇതില്‍ 85 സ്ഥാനാര്‍ത്ഥികളെ മത്സരത്തില്‍ നിന്നും പിന്‍വലിച്ചു. കര്‍ണ്ണാടകത്തില്‍ വിജയിച്ചാല്‍ ബജ് രംഗ് ദളിനെ നിരോധിക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചതിന്റെ പിറ്റേന്ന് ഇനി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് എസ് ഡിപിഐ പ്രഖ്യാപിക്കുകയായിരുന്നു.
മൂഡിഗെ നിയോജകമണ്ഡലത്തിലെ എസ് ഡിപിഐ സ്ഥാനാര്‍ത്ഥി അംഗാഡി ചന്ദ്രുവിന് ലഭിച്തത് വെറും 441 വോട്ടുകളാണ്. റായ്ചൂരില്‍ മത്സരിച്ച സയ്യിദ് ഇഷ്താഖിന് ലഭിച്ചത് വെറും 632 വോട്ടുകളാണ്.
ബജ്രംഗ് ദള്‍ നേതാവ് പ്രവീണ്‍ നെട്ടാരുവിനെ വധിച്ച കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഷാഫി ബെല്ലാരെയ്‌ക്ക് 3000 വോട്ടുകള്‍ മാത്രമാണ് ലഭിച്തത്, കേസന്വേഷണത്തില്‍ എന്‍ഐഎ ആണ് ഷാഫി ബെല്ലാരെയെ അറസ്റ്റ് ചെയ്തിരുന്നത്.
മാംഗളൂരുവിലെ ഉള്ളാലില്‍ സ്ഥാനാര്‍ത്ഥിയായ റിയാസ് ഫറംഗിപേട്ടിന് കെട്ടിവെച്ച കാശ് നഷ്ടമായി. ബീഹാറില്‍ പരിപാടിയില്‍ പങ്കെടുക്കുന്ന പ്രധാനമന്ത്രിയ്‌ക്കെതിരെ ആക്രമണം നടത്താന‍് പദ്ധതിയിട്ടതില്‍ പ്രതിയാണ് റിയാസ് ഫറംഗിപേട്ടെന്ന് പറയപ്പെടുന്നു. എന്‍ ഐഎ കുറ്റപത്രത്തില്‍ ഇയാളുടെ പേരുണ്ട്. ഫുല്‍വാരി ഷറീഫ് ഭീകര രഹസ്യഗ്രൂപ്പാണ് ആക്രമിക്കാനുള്ള ഗൂഢപദ്ധതിയില്‍ ഉള്ളതെന്ന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: