ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ ഏഴു വിക്കറ്റിനു തകര്‍ത്ത് ലഖ്നൗ സൂപ്പര്‍ ജയന്റ്സ്. ഹൈദരാബാദ് ഉയര്‍ത്തിയ 183 റണ്‍സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 19.2 ഓവറില്‍ ലഖ്നൗ മറികടന്നു. ആറാം ജയത്തോടെ 13 പോയിന്റുമായി ലഖ്നൗ നാലാം സ്ഥാനത്തെത്തി
പ്രേരക് മങ്കാദിന്റെ അര്‍ധസെഞ്ച്വറിയും നികോളാസ് പൂരന്റെ വെടിക്കെട്ട് ഇന്നിങ്സുമാണ് ലഖ്നൗവിനെ വിജയിത്തിലേക്ക് നയിച്ചത്. 45 പന്തുകള്‍ നേരിട്ട പ്രേരക് 64 റണ്‍സെടുത്തു പുറത്താകാതെനിന്നു. 13 പന്തുകളിലാണ് പൂരന് പുറത്താകാതെ 44 റണ്‍സ് അടിച്ചെടുത്തത്.
പവര്‍ പ്ലേയിലെ 14 പന്തുകള്‍ നേരിട്ട കൈല്‍ മേയര്‍സ് രണ്ട് റണ്‍സെടുത്തു മടങ്ങിയെങ്കിലും ക്വിന്റന്‍ ഡീ കോക്കും (19 പന്തുകളില്‍ 29), പ്രേരക് മങ്കാദും ചേര്‍ന്നാണ് ലഖ്നൗവിന്റെ സ്കോര്‍ ഉയര്‍ത്തിയത്. ഡീകോക്ക് പോയതോടെ മാര്‍കസ് സ്റ്റോയിനിസിനെ (25 പന്തുകളില്‍ 40) കൂട്ടുപിടിച്ചു. 16ാം ഓവറില്‍ സ്റ്റോയിനിസ് അഭിഷേക് ശര്‍മയുടെ പന്തില്‍ പുറത്തായി. തുടര്‍ന്ന് നികോളാസ് പൂരാന്റെ വെടിക്കെട്ടിനായിരുന്നു . 44 റണ്‍സടിച്ച പൂരന് നാല് ഫോറും മൂന്നു സിക്സുമാണു നേടിയത്.നാലു പന്തുകള്‍ ബാക്കി നില്‍ക്കെ ലഖ്നൗ വിജയത്തിലെത്തി.
ബുദ്ധിമുട്ടിയ ലഖ്നൗവിന് വണ്‍ഡൗണായിറങ്ങിയ പ്രേരക് മങ്കാദിന്റെ അര്‍ധ സെഞ്ചറിയാണു തുണയായത്. 45 പന്തുകള്‍ നേരിട്ട പ്രേരക് 64 റണ്‍സെടുത്തു പുറത്താകാതെനിന്നു. പവര്‍ പ്ലേയിലെ 14 പന്തുകള്‍ നേരിട്ട കൈല്‍ മേയര്‍സ് രണ്ട് റണ്‍സെടുത്തു മടങ്ങി. ഗ്ലെന്‍ ഫിലിപ്സിന്റെ പന്തില്‍ എയ്ഡന്‍ മര്‍ക്റാം ക്യാച്ചെടുത്താണു മേയര്‍സിനെ പുറത്താക്കിയത്. വലിയ വിജയ ലക്ഷ്യത്തിനു മുന്നില്‍ നേരത്തേ ബാറ്റിങ്ങിന് ഇറങ്ങിയ മാര്‍കസ് സ്റ്റോയ്നിസും തിളങ്ങി. 25 പന്തുകളില്‍നിന്ന് സ്റ്റോയ്നിസ് അടിച്ചെടുത്തത് 40 റണ്‍സ്. നേരിട്ട 13 പന്തില്‍ ഏഴും ബൗണ്ടറി കടത്തിയ നിക്കോളാസ് പൂരനും തകര്‍ത്തുകളിച്ചതോടെ നാലു പന്തുകള്‍ ബാക്കി നില്‍ക്കെ ലഖ്നൗ വിജയത്തിലെത്തി. 44 റണ്‍സടിച്ച പൂരന് നാല് ഫോറും മൂന്നു സിക്സുമാണു നേടിയത്.
ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഹൈദരാബാദ് ആറു വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സെടുത്തു. 29 പന്തില്‍ 47 റണ്‍സെടുത്ത ഹെന്റിച് ക്ലാസനാണ് ടോപ് സ്കോറര്‍. അന്മോല്പ്രീത് സിങ് (27 പന്തില്‍ 36), ക്യാപ്റ്റന്‍ എയ്ഡന്‍ മര്‍ക്റാം (20 പന്തില്‍ 28), അബ്ദുല്‍ സമദ് (25 പന്തില്‍ 37) എയ്ഡന്‍ മര്‍ക്രം (20 പന്തില്‍ 28) എന്നിവരും തിളങ്ങി. അഭിഷേക് ശര്‍മ(7) യും ഗ്ലെന്‍ ഫിലിപ്പും (0) പെട്ടെന്ന് പുറത്തായപ്പോള്‍ രാഹുല്‍ ത്രിപാതി (20) റണ്‍സ് നേടി. ലഖ്നൗവിനായി ക്രുനാല്‍ പാണ്ഡ്യ രണ്ടും യുദ്ധവിര്‍ സിങ്, ആവേശ് ഖാന്, യാഷ് താക്കൂര്‍, അമിത് മിശ്ര എന്നിവര്‍ ഓരോ വിക്കറ്റു വീതം വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: