ഭുവനേശ്വര്‍ : ഉത്തര്‍പ്രദേശില്‍ ഉപതെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബിജെപിയുടെ സഖ്യകക്ഷിയായ അപ്നാ ദള്‍ (സോനേലാല്‍ പട്ടേല്‍) സമാജ്വാദി പാര്‍ട്ടിയില്‍ നിന്ന് രാംപൂരിലെ സുവാര്‍ നിയമസഭാ സീറ്റ് പിടിച്ചെടുത്തു. അപ്നാദള്‍ സ്ഥാനാര്‍ത്ഥി ഷഫീഖ് അഹമ്മദ് അന്‍സാരി 8000-ത്തിലധികം വോട്ടുകള്‍ക്ക് തന്റെ എതിരാളി സമാജ്വാദി പാര്‍ട്ടിയുടെ അനുരാധ ചൗഹാനെ പരാജയപ്പെടുത്തി.
മിര്‍സാപൂര്‍ ജില്ലയിലെ ചന്‍ബെ മണ്ഡലത്തിലും അപ്നാ ദള്‍ സ്ഥാനാര്‍ത്ഥിയാണ് മുന്നിട്ട് നില്‍ക്കുന്നത്.
ഒഡീഷയിലെ ജാര്‍സുഗുഡ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ബിജു ജനതാദള്‍ (ബിജെഡി) സ്ഥാനാര്‍ത്ഥി ദിപാലി ദാസ് 48,721 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. അന്തരിച്ച മന്ത്രി നബാ ദാസിന്റെ മകളും ബിജെഡി സ്ഥാനാര്‍ത്ഥിയുമായ ദിപാലി ദാസ് 1,07,198 വോട്ടുകള്‍ നേടിയപ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി തങ്ക ധര്‍ ത്രിപാഠിക്ക് 58,477 വോട്ടുകള്‍ ലഭിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി തരുണ്‍ പാണ്ഡെയ്‌ക്ക് 4496 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.
പഞ്ചാബിലെ ജലന്ധര്‍ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലില്‍ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി സുശീല്‍ കുമാര്‍ റിങ്കു വലിയ ഭൂരിപക്ഷത്തോടെ വിജയം നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: