ധാക്ക: അതി തീവ്ര ചുഴലിക്കാറ്റ് മോച്ച നാളെ തെക്കുകിഴക്കന്‍ തീരപ്രദേശങ്ങളില്‍ കരയിലേക്ക് അടുക്കാനിരിക്കെ അതി ജാഗ്രതയിലാണ് ബംഗ്ലാദേശ് . ചുഴലിക്കാറ്റ് ആസന്നമായതിനാല്‍ കോക്സ് ബസാര്‍ വിമാനത്താവളം ശനിയാഴ്ച രാവിലെ മുതല്‍ ഞായറാഴ്ച വൈകുന്നേരം വരെ പ്രവര്‍ത്തനം നിര്‍ത്തി. ചുഴലിക്കാറ്റ് കണക്കിലെടുത്ത് ദേശീയ സര്‍വകലാശാലയും അഞ്ച് ബോര്‍ഡുകളും നിശ്ചയിച്ചിരുന്ന പരീക്ഷകളും മാറ്റിവച്ചു.
രണ്ട് ഫ്ലോട്ടിംഗ് എല്‍എന്‍ജി ടെര്‍മിനലുകളില്‍ നിന്നുള്ള ഗ്യാസ് വിതരണം സര്‍ക്കാര്‍ നിര്‍ത്തിയതിനാല്‍ കോക്സ് ബസാര്‍ മേഖലകളിലേക്കുള്ള ഗ്യാസ് വിതരണത്തെ ബാധിക്കും.
ബംഗ്ലാദേശ് കാലാവസ്ഥാ വകുപ്പ് ശനിയാഴ്ച രാവിലെ 6 മണിക്ക് പുറത്തിറക്കിയ ബുള്ളറ്റിനില്‍ കോക്സ് ബസാര്‍, ചാട്ടോഗ്രാം എന്നീ തുറമുഖങ്ങളോട് ജാഗ്രത കാട്ടാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ശനിയാഴ്ച രാവിലെ ആറിന് ചാട്ടോഗ്രാം തുറമുഖത്ത് നിന്ന് 815 കിലോമീറ്ററും കോക്സ് ബസാര്‍ തുറമുഖത്ത് നിന്ന് 745 കിലോമീറ്ററും മോംഗ്ല തുറമുഖത്ത് നിന്ന് 785 കിലോമീറ്ററും പയ്റ തുറമുഖത്ത് നിന്ന് 745 കിലോമീറ്ററും അകലെയാണ് മോച്ച ചുഴലിക്കാറ്റ്.
ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കോക്സ് ബസാര്‍, ചാട്ടോഗ്രാം എന്നീ തീരദേശ ജില്ലകളുടെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാകാന്‍ സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: