ബെംഗളുരു: മുന്നണി രൂപീകരിക്കാനായി തന്നെ ഒരു പാർട്ടിയും സമീപിച്ചിട്ടില്ലെന്ന് ജെഡിഎസ് നേതാവ് എച്ച്ഡി കുമാരസ്വാമി. ഞങ്ങളുടേത് ഒരു ചെറിയപാർട്ടിയാണെന്നും എല്ലാം ജനങ്ങളാണ് തീരുമാനിക്കുന്നതെന്നും കുമാര സ്വാമി പറഞ്ഞു. എക്സിറ്റ് പോളിൽ ജെഡിഎസിന് 30–32 സീറ്റുകളാണ് പ്രവചിച്ചിരിക്കുന്നത്.
എനിക്ക് യാതൊരു ഡിമാൻഡും ഇല്ല. താൻ യാതൊരു അവകാശവാദങ്ങളും ഉന്നയിക്കാനില്ല, ഒരു നല്ല വികസനം പ്രതീക്ഷിക്കുന്നുവെന്നും കുമാരസ്വാമി പറഞ്ഞു. സിംഗപ്പൂരിൽ നിന്നും മടങ്ങിയെത്തിയ ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജനാതാ ദൾ കിംഗ് മേക്കർ അല്ലെന്നും കിംഗ് ആണെന്നായിരുന്നു കുമാരസ്വാമിയുടെ കഴിഞ്ഞ ദിവസത്തെ പ്രതികരണം. എക്സിറ്റ് പോൾ ഫലങ്ങളിൽ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഓൾഡ് മൈസൂർ മേഖലയിലാണ് ജെഡിഎസ് പ്രതീക്ഷ പുലർത്തുന്നത്.
ഫലമറിഞ്ഞശേഷം ജെഡിഎസ് നിലപാട് അറിയിക്കുമെന്നും ആരുമായും ഇതുവരെ ചർച്ച നടത്തിയിട്ടില്ലെന്നും എച്ച് ഡി കുമാരസ്വാമി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: