തിരുവനന്തപുരം: കേരളത്തിൽ വന്ദേഭാരത് എക്‌സ്പ്രസിന്റെ സമയക്രമത്തിൽ മാറ്റം വരുത്തിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു. കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ സ്‌റ്റേഷനുകളിലെത്തുന്ന സമയത്തിലാണ് മാറ്റം. അതേ സമയം തിരുവനന്തപുരത്തും നിന്നും കാസര്‍കോഡ് നിന്നും പുറപ്പെടുന്നതോ എത്തിച്ചേരുന്നതോ ആയ സമയങ്ങളില്‍ മാറ്റമില്ല. ഇടയ്‌ക്കുള്ള സ്റ്റേഷനുകളിലെ സമയങ്ങളില്‍ മിനിറ്റുകളുടെ വ്യത്യാസം വരുന്നതിനാലാണ് കൃത്യമായി ഓടിയെത്തുന്ന സമയം പുതുക്കിയത്.
ഈ നാല് സ്‌റ്റേഷനുകളിലും എത്തിച്ചേരുന്നതും പുറപ്പെടുന്നതുമായ സമയത്തിലാണ് മാറ്റം വരുത്തിയിട്ടുള്ളത്. മെയ് 19 മുതൽ പുതുക്കിയ സമയമനുസരിച്ചായിരിക്കും വന്ദേഭാരത് ഓടുക.
തിരുവനന്തപുരത്ത് നിന്നും കാസര്‍കോഡേയ്‌ക്ക് പോകുമ്പോള്‍
തിരുവനന്തപുരത്ത് നിന്നും കൊല്ലത്ത് രാവിലെ 6.08ന് എത്തും. 6.10ന് പുറപ്പെടും.
കോട്ടയത്ത് രാവിലെ 7.24ന് എത്തും 7.27ന് പുറപ്പെടും.
എറണാകുളത്ത് രാവിലെ 8.25ന് എത്തും. 8.28ന് പുറപ്പെടും.
തൃശൂർ രാവിലെ 9.30ന് എത്തും. 9.32ന് പുറപ്പെടും.
കാസര്‍ഗോഡ് നിന്നും തിരുവനന്തപുരത്തേക്ക് പോകുമ്പോള്‍
കാസർകോട് നിന്ന് മടങ്ങി വരുമ്പോൾ തൃശൂരിൽ എത്തുന്ന സമയം വൈകിട്ട് 6.10. പുറപ്പെടുന്നത് 6.12ന്.
എറണാകുളത്ത് വൈകീട്ട് 7.17ന് എത്തിച്ചേര്‍ന്ന് വൈകീട്ട് 7.20ന് പുറപ്പെടും.
കോട്ടയത്ത് രാത്രി 8.10ന് എത്തിച്ചേര്‍ന്ന് രാത്രി 8.13ന് യാത്ര തിരിയ്‌ക്കും.
കൊല്ലത്ത് രാത്രി 9.30ന് എത്തി രാത്രി 9.32ന് പുറപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: