തിരുവനന്തപുരം: അറിഞ്ഞു കൊണ്ട് വിട്ടുകൊടുത്ത ജീവനാണ് ഡോ.വന്ദനയുടേതെന്ന് മുന്‍ രാജ്യസഭാംഗം സുരേഷ് ഗോപി. കോട്ടണ്‍ഹില്‍ സ്കൂളില്‍ നടക്കുന്ന സ്റ്റുഡന്‍സ് പോലീസ് കേഡറ്റുകളുടെ ക്യാമ്പ് സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടെ വന്ന പോലീസുകാരുടെ രക്തബന്ധത്തിലുള്ള ആരെങ്കിലുമായിരുന്നു ആ ഡോക്ടറെങ്കില്‍ അമ്പത് മീറ്റര്‍ നൂറ് മീറ്റര്‍ വിട്ട് നില്‍ക്കണം എന്ന നിയമം പാലിക്കപ്പെടുമായിരുന്നോ എന്നു അദ്ദേഹം ചോദിച്ചു. എന്റെ പെങ്ങളുടെ മോളാണ് എന്നൊരു ബോധ്യം അവര്‍ക്ക് സത്യത്തില്‍ ഉണ്ടായിരുന്നെങ്കില്‍, അവര്‍ അവളെ ഒറ്റയ്ക്കു വിട്ടിട്ട് പോകുമായിരുന്നോ? അവിടെ നിയമം പറയുമായിരുന്നോ? ഇത്രയും മാത്രമേ എനിക്ക് ആ ഉദ്യോഗസ്ഥരോടു ചോദിക്കാനുള്ളൂ. –പോലീസുകാര്‍ക്ക് ദീര്‍ഘവീക്ഷണമുണ്ടാകണം. ഒരു തല്ല് കഴിഞ്ഞ് വന്നിരിക്കുന്നയാളെ ഒരു പെണ്‍കുട്ടിയുടെ അടുത്ത് ഒറ്റയ്ക്കിരുത്തി പോകാന്‍ പാടുണ്ടോ എന്ന് ചിന്തിക്കണമായിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു.
സിനിമയെ സാമൂഹ്യ വിമര്‍ശനം ഉന്നയിക്കാനുള്ള പ്ലാറ്റ്ഫോമാക്കാന്‍ സ്വാതന്ത്ര്യം കൊടുത്തിട്ടുണ്ടെങ്കില്‍ ആ സ്വാതന്ത്ര്യത്തിനുള്ളില്‍ നിന്നു കൊണ്ടാണ് കേരള സ്റ്റോറിയും വന്നിട്ടുള്ളതെന്നും ആ സിനിമ പ്രദര്‍ശിപ്പിക്കണമെന്നും എല്ലാവരും കാണണമെന്നും സുരേഷ് ഗോപി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: