Sunday, July 13, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഇനിയും ആവര്‍ത്തിക്കാതിരിക്കട്ടെ; ഡോ. വന്ദനയ്‌ക്ക് കണ്ണീരോടെ വിട നല്‍കി നാട്

വന്ദനയുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ മന്ത്രിമാരുടെ സംഘം എത്തുന്നതിനാല്‍ കടുത്തുരുത്തിയില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്. മന്ത്രിമാര്‍ക്ക് നേരെ പ്രതിഷേധം ഉണ്ടായേക്കാമെന്ന സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇത്.

Janmabhumi Online by Janmabhumi Online
May 11, 2023, 04:39 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കോട്ടയം :ഡോക്ടര്‍ വന്ദനയ്‌ക്ക് വിട ചൊല്ലി ജന്മനാട്. കോട്ടയം മുട്ടുചിറയിലെ വീട്ടില്‍ അവസാനമായി ഒരു നോക്ക് കാണാനും അന്ത്യാജ്ഞലി അര്‍പ്പിക്കാനും ആയിരങ്ങളാണ് എത്തിയത്. മൃതദേഹം വന്ദന പഠിച്ച സ്ഥാപനങ്ങളില്‍ പൊതുദര്‍ശനത്തിന് വെച്ചശേഷമാണ് വീട്ടിലേക്ക് എത്തിച്ചത്.  

ഏകമകള്‍ക്ക് അന്ത്യ ചുംബനം നല്‍കുന്ന മാതാപിതാക്കളുടെ നെഞ്ചുപൊട്ടിയുള്ള കരച്ചില്‍ കണ്ടുനിന്നവരുടെ കണ്ണുകളെയും ഈറനണിയിയിക്കുന്നതായിരുന്നു. ബുധനാഴ്ച രാത്രിയോടെയാണ് മൃതദേഹം വന്ദനയുടെ വീട്ടില്‍ എത്തിച്ചത്. തുടര്‍ന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍, സംസ്ഥാന മന്ത്രിമാരായ വീണാ ജോര്‍ജ്, റോഷി അഗസ്റ്റിന്‍, വി.എന്‍. വാസവന്‍, സ്പീക്കര്‍ എ.എന്‍. ഷംസീര്‍, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ എന്നിവര്‍ വന്ദനയുടെ വീട്ടിലെത്തി അന്ത്യോപചാരം അര്‍പ്പിച്ചു. അതേസമയം വന്ദനയുടെ മരണത്തിന് പിന്നാലെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നടത്തിയ പ്രസ്താവന വളരെ വിവാദമായിരുന്നു. അതിനാല്‍ ആരേയും അറിയിക്കാതെയാണ് ആരോഗ്യമന്ത്രി വന്ദനയുടെ വീട്ടിലെത്തി മടങ്ങിയത്. മാധ്യമങ്ങളോടും പ്രതികരിക്കാന്‍ തയ്യാറായില്ല.  

വന്ദനയുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ മന്ത്രിമാരുടെ സംഘം എത്തുന്നതിനാല്‍ കടുത്തുരുത്തിയില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്. മന്ത്രിമാര്‍ക്ക് നേരെ പ്രതിഷേധം ഉണ്ടായേക്കാമെന്ന സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇത്.    

ബുധനാഴ്ച പുലര്‍ച്ചെയാണ് പോലീസ് കസ്റ്റഡിയിലെടുത്ത് ആശുപത്രിയില്‍ എത്തിച്ച പ്രതിയായ സന്ദീപ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ വന്ദനയെ അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തിയത്. അക്രമാസക്തനായ ഇയാള്‍ ഹോം ഗാര്‍ഡിനെ അടത്തം കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് തിരുവനന്തപുരത്ത സ്വകാര്യ ആശുപത്രിയില്‍ ഉടന്‍ ചികിത്സയ്‌ക്ക് എത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല.  ഉച്ചക്ക് രണ്ട് മണിയോടെ ആയിരുന്നു സംസ്‌കാര ചടങ്ങുകള്‍ ആരംഭിച്ചത്. വന്ദനയുടെ മുത്തശ്ശനെയും മുത്തശ്ശിയെയും സംസ്‌കരിച്ചതിനോട് ചേര്‍ന്നാണ് വന്ദനക്കും ചിതയൊരുക്കിയത്. വന്ദനയുടെ അമ്മയുടെ സഹോദരന്റെ മകന്‍ നിവേദ് ആണ് ചിതക്ക് തീകൊളുത്തിയത്.  

കൊല്ലം അസീസിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് റിസര്‍ച് സെന്ററിലെ എംബിബിഎസ് പഠനത്തിനുശേഷം ഹൗസ് സര്‍ജനായി സേവനമനുഷ്ഠിക്കുകയായിരുന്നു വന്ദന. പ്രതി ജി സന്ദീപിനെ കൊട്ടരാക്കര മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. ഡോക്ടര്‍ വന്ദനയുടെ കൊലപാതകത്തെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ ഇപ്പോഴും പ്രതിഷേധ സമരത്തിലാണ്. വിഷയത്തില്‍ ഹൈക്കോടതിയും വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. സംവിധാനങ്ങളുടെ പരാജയമാണ് ഇത്. അവളുടെ ജീവത്യാഗം മറവിയിലാണ്ടു പോകില്ല. ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതായും, വന്ദനയുടെ മാതാപിതാക്കളെ തീരാദുഃഖത്തിലാഴ്‌ത്തുന്നതാണ് ഇത്. സൈനികരായിരുന്നെങ്കില്‍ അവരുടെ ജീവന്‍ കൊടുത്ത് സംരക്ഷണം നല്‍കിയേനെയെന്നും വിഷയം പരിഗണിക്കവേ ഹൈക്കോടതി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് ഡോ. കൗസര്‍ എടപ്പഗത്ത് എന്നിവര്‍ പറഞ്ഞു.

Tags: ഡോ. വന്ദന ദാസ്കേരള പോലീസ്കൊട്ടാരക്കരkottayamkollamഡോ.വനന്ദ ദാസ്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലദ്വാരത്തിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്ത് ; കൊല്ലത്ത് അജിംഷാ അറസ്റ്റിൽ

Kottayam

വിവാഹമടക്കമുളള ആഘോഷങ്ങളില്‍ ശ്രദ്ധ വേണം, കോട്ടയത്ത് ഹെപ്പറ്റൈറ്റിസ് എ രോഗം വ്യാപിക്കുന്നു

Kerala

കോട്ടയം മെഡിക്കല്‍ കോളേജ് അപകടം: തെരച്ചില്‍ വൈകിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആശുപത്രി സൂപ്രണ്ട്

ജപ്പാന്‍ സ്വദേശിനികളായ ജുങ്കോ, കോക്കോ, നിയാക്കോ എന്നിവര്‍ കോട്ടയം തിരുനക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെത്തി ഹിന്ദുമതം സ്വീകരിച്ചപ്പോള്‍
Kerala

കോട്ടയത്ത് ജപ്പാന്‍ സ്വദേശിനികള്‍ ഹിന്ദുമതം സ്വീകരിച്ചു

Kerala

‘പ്രൊഫസര്‍’ നജുമുദ്ദീന്റെ അക്കൗണ്ടില്‍ അമ്പതോളം മോഷണക്കേസുകള്‍, ഒടുവില്‍ കോട്ടയത്ത് പിടിവീണു

പുതിയ വാര്‍ത്തകള്‍

അച്ഛന് ലഭിച്ച അംഗീകാരം; മകളുടെ കുറിപ്പ് സാമൂഹ്യ മാധ്യമത്തിലും ശ്രദ്ധേയമാകുന്നു

സി സദാനന്ദന്‍ മാസ്റ്റര്‍: സംഘപരിവാര്‍ രാഷ്‌ട്രീയത്തിലെ സൗമ്യമുഖം;സിപിഎം അക്രമത്തിന്റെ ജീവിക്കുന്ന രക്തസാക്ഷി

ഗാസയിലെ ഹമാസ് ഭീകരരുടെ 250 ഒളിത്താവളങ്ങൾ നശിപ്പിച്ച് ഇസ്രായേൽ സൈന്യം : 28 പേർ കൊല്ലപ്പെട്ടു

സി സദാനന്ദൻ മാസ്റ്റർ രാജ്യസഭയിലേക്ക്

ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകത്തിന് വീണ്ടും യുനെസ്‌കോ അംഗീകാരം

ചെന്നൈയിൽ ചരക്ക് തീവണ്ടിക്ക് തീപിടിച്ചു; 5 ബോഗികളിൽ തീ പടരുന്നു, ട്രെയിനുകൾ റദ്ദാക്കി

ഷാങ്ഹായ് സമ്മേളനം: ഇന്ത്യന്‍ വിദേശകാര്യമന്ത്രി ചൈനയിലേക്ക്; പങ്കെടുക്കുന്നത് അഞ്ച് വര്‍ഷത്തിന് ശേഷം

ശത്രുരാജ്യങ്ങളുടെ ചങ്കിടിപ്പ് ഇനി കൂടും…. അസ്ത്ര മിസൈല്‍ പരീക്ഷണം വിജയം

കോംഗോയിൽ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള ഭീകരർ വീണ്ടും കൊലക്കത്തിയുമായിറങ്ങി ; സ്ത്രീകൾ ഉൾപ്പെടെ 66 പേരെ വെട്ടിക്കൊലപ്പെടുത്തി

ഉത്തരകൊറിയയ്‌ക്കെതിരെ സൈനിക സഖ്യം രൂപീകരിച്ചാൽ പ്രതിരോധിക്കും ; യുഎസിനും ദക്ഷിണ കൊറിയയ്‌ക്കും മുന്നറിയിപ്പ് നൽകി റഷ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies