കൊല്ലം : ഡോ. വന്ദനദാസിന്റെ കൊലപാതകത്തില്‍ വീഴ്ച്ചയുണ്ടായിട്ടില്ലെന്ന പോലീസ്. പരിക്കേറ്റയാളെ ആശുപത്രിയില്‍ എത്തിക്കുകയാണ് ചെയ്തതെന്നും ആശുപത്രിയില്‍ എത്തിക്കുന്നതു വരെ സന്ദീപില്‍ നിന്നും യാതൊരു വിധത്തിലുമുള്ള പ്രകോപനവും ഉണ്ടായിട്ടില്ല. സന്ദീപിനെ പ്രതിയായിട്ടല്ല. വാദിയായിട്ടാണ് ആശുപത്രിയിലെത്തിച്ചതെന്നാണ് പോലീസിന്റെ റിപ്പോര്‍ട്ട്. ഇത് കോടതിയില്‍ സമര്‍പ്പിക്കും.
സന്ദീപിനെതിരെ മറ്റ് കേസുകളൊന്നുമില്ല. പെട്ടെന്ന് ആക്രമണം ഉണ്ടായപ്പോള്‍ ഇടപെട്ട പോലീസുകാര്‍ക്കും കുത്തേറ്റിട്ടുണ്ട്. അക്രമിയെ തടയുകയാണ് പോലീസ് ചെയ്തതെന്നും പ്രതിപാദിക്കുന്ന എഫ്ഐആര്‍ ആണ് ഹൈക്കോടതിയില്‍ ഹാജരാക്കുന്നത്.
അതേസമയം ആദ്യം തയ്യാറാക്കിയ എഫ്ഐആറില്‍ മാറ്റം വരുത്തുകയും ചെയ്യും. ഡ്യൂട്ടി ഡോക്ടര്‍ മുഹമ്മദ് ഷിബിന്റെ മൊഴിപ്രകാരം തയ്യാറാക്കിയ എഫ്ഐആറിലാണ് മാറ്റം വരുത്തുന്നത്. ഇതില്‍ പിഴവുകളുണ്ടെന്നാണ് പോലീസ് ഭാഷ്യം. പ്രതി ആദ്യം അക്രമിച്ചത് ഡോ. വന്ദനയെ എന്നായിരുന്നു എഫ്ഐആര്‍. 8.30 ന് വന്ദനയുടെ മരണം സ്ഥിരീകരികരിച്ചിട്ടും എഫ്ഐആറില്‍ കൊലപാതക ശ്രമമെന്നാണ് പറഞ്ഞിരുന്നത്. കൂടുതല്‍ ആളുകളുടെ മൊഴിയും ഇതില്‍ തിരുത്തും. സംഭവം കൊട്ടാരക്കര പോലീസ് സ്റ്റേഷനില്‍ അറിഞ്ഞത് 8.15 നെന്നാണ് എഫ്ഐആറിലുള്ളത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ നിന്നും 1 കി.മി. മാത്രം അകലെ മാത്രമാണ് പോലീസ് സ്റ്റേഷന്. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 9.39 ന് ആണ്.
അതേസമയം കേസില്‍ ദൃക്സാക്ഷികളായ കൂടുതല്‍ പേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഡോക്ടര്‍ വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തില്‍ ഹൈക്കോടതിയുടെ ഇന്ന് രാവിലെ പ്രത്യേക സിറ്റിങ്ങുണ്ട്. ഡോക്ടര്‍ വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനേയും പോലീസിനെയും ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സംസ്ഥാന പോലീസ് മേധാവി അനില്‍കാന്തിനോട് ഓണ്‍ലൈനായി കോടതിയില്‍ ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ ഡോ. വന്ദനയ്ക്ക് ആരോഗ്യ മന്ത്രി അന്ത്യാഞ്ജലി അര്‍പ്പിച്ചു. കോട്ടയം മുട്ടുചിറയിലെ വീട്ടില്‍ മുന്നറിയിപ്പില്ലാതെ എത്തി മടങ്ങുകയായിരുന്നു. മാധ്യമങ്ങളോടും പ്രതികരിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: