Tuesday, May 20, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഇത് ലോകത്തിന്റെ സ്റ്റോറി

ജിഹാദികളുടെ വലയില്‍ കുടുങ്ങിയെത്തിയ സ്ത്രീകളില്‍ ഒരാളുടെ കൊച്ചു മകള്‍ ഹിജാബ് ചുരുട്ടി തീക്കുണ്ഠത്തിലേക്ക് വലിച്ചെറിയുന്ന ഒരു രംഗമുണ്ട് സിനിമയുടെ അവസാനത്തില്‍. ഇത് കണ്ട് കാണികള്‍ കൈയ്യടിച്ചു. ചുറ്റും കൂടിയ ലൈംഗിക അടിമകളുടെ കൂട്ടത്തില്‍ ആഫ്രിക്കക്കാരും യുറോപ്യന്‍ വംശജരും ഏഷ്യക്കാരും എല്ലാം ഉണ്ട്. അവരില്‍ ഹിജാബ് വലിച്ചൂരി എരിയുന്ന തീയിലേക്ക് എറിയുമ്പോഴാണ് കുഞ്ഞിന്റെ മുടി സ്വര്‍ണ്ണനിറമുള്ളതാണ് എന്ന് മനസ്സിലാവുന്നത്. ഇത് കേരളത്തിന്റെ കഥമാത്രമല്ല, ലോകത്തിന്റെ കഥയാണ് എന്ന് ആ നിമിഷത്തില്‍ നാം തിരിച്ചറിയുന്നു.

എ.പി. അബ്ദുള്ളക്കുട്ടി by എ.പി. അബ്ദുള്ളക്കുട്ടി
May 11, 2023, 05:00 am IST
in Article
FacebookTwitterWhatsAppTelegramLinkedinEmail

സുദീപ്‌തോ സെന്‍ സംവിധാനം ചെയ്ത ‘കേരള സ്റ്റോറി’ മനസ്സിനെ പിടിച്ചുലച്ചു. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി  ജിഹാദികളുടെ വലയില്‍ കുടുങ്ങിയെത്തിയ സ്ത്രീകളില്‍ ഒരാളുടെ കൊച്ചു മകള്‍ ഹിജാബ് ചുരുട്ടി തീക്കുണ്ഠത്തിലേക്ക് വലിച്ചെറിയുന്ന ഒരു രംഗമുണ്ട് സിനിമയുടെ അവസാനത്തില്‍.  ഇത് കണ്ട് കാണികള്‍ കൈയ്യടിച്ചു. ചുറ്റും കൂടിയ ലൈംഗിക അടിമകളുടെ കൂട്ടത്തില്‍ ആഫ്രിക്കക്കാരും യുറോപ്യന്‍ വംശജരും ഏഷ്യക്കാരും എല്ലാം ഉണ്ട്. അവരില്‍ ഹിജാബ് വലിച്ചൂരി എരിയുന്ന തീയിലേക്ക് എറിയുമ്പോഴാണ്  കുഞ്ഞിന്റെ മുടി സ്വര്‍ണ്ണനിറമുള്ളതാണ് എന്ന് മനസ്സിലാവുന്നത്. ഇത് കേരളത്തിന്റെ കഥമാത്രമല്ല, ലോകത്തിന്റെ കഥയാണ് എന്ന് ആ നിമിഷത്തില്‍ നാം തിരിച്ചറിയുന്നു.

കേരളാ സ്റ്റോറി കേരളത്തെ അപമാനിക്കുന്ന സിനിമയാണ്, അത് നിരോധിക്കണം എന്നൊക്കെയായിരുന്നു  കഴിഞ്ഞ ദിവസങ്ങളില്‍ ‘മതേതര ബുദ്ധിജീവി’കളുടേയും കഥയറിതാതെ ആടുന്നത് പതിവാക്കിയ രാഷ്‌ട്രീയജീവികളുടേയും ബഹളം. ഇസ്ലാമിന്റെ യഥാര്‍ത്ഥ ശത്രുക്കളെ തുറന്ന് കാണിക്കുകയും ആ ശത്രുക്കളുടെ കമോഫ്ളാഷ്ഡ് അറ്റാക്കില്‍നിന്ന് കേരളത്തിലെ നിഷ്‌കളങ്കരായ പെണ്‍കുട്ടികളെ രക്ഷിക്കാനും ഉതകുന്നതാണ് ഈ സിനിമ എന്ന് ഇത് കണ്ട് തീരുമ്പോള്‍ മുന്‍വിധികളില്ലാത്തവര്‍ക്കെല്ലാം മനസ്സിലാവും. ജിഹാദികള്‍ക്കെതിരെയുള്ള ഒരു സാംസ്‌കാരിക കലാപമാണ് ഈ  സിനിമ.

 ആരാണ് ഈ വിവാദം ഉണ്ടാക്കിയത്? ഇതിന്റെ പിന്നില്‍ കേരളത്തില്‍ നിരോധിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ടിന്റെ  പ്രേതങ്ങളാണെന്ന് ‘ചെറിയ ബുദ്ധി’യില്‍ ചിന്തിച്ചാല്‍പ്പോലും മനസ്സിലാക്കാവുന്നതാണ്. കഴിഞ്ഞ ദിവസം കൊച്ചിലെ ഒരു തിയേറ്ററിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസിന്റെ കൊടിപിടിച്ച് പ്രതിഷേധിച്ചവരില്‍ മുദ്രാവാക്യം വിളിച്ച് കൊടുക്കുന്നയാള്‍ എസ്ഡിപിഐ സിന്ദാബാദ് എന്ന് വിളിച്ചു പോയതും, പിന്നെ തിരുത്തി വിളിച്ചതും നമ്മള്‍ കണ്ടതാണ്. പുള്ളിപ്പുലിയുടെ പുള്ളി എത്ര മറച്ചാലും ഏതെങ്കിലും സമയത്ത് പുറത്തുചാടും. പോപ്പുലര്‍ ഫ്രണ്ട് നിരോധിക്കപ്പെട്ടപ്പോള്‍ കോണ്‍ഗ്രസ്സ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളിലേക്ക് നുഴഞ്ഞുകയറി രക്ഷപ്പെടുകയായിരുന്നു അവര്‍. ഒരു കലാസൃഷ്ടി പോലും കാണാത്ത ഇത്തരക്കാരുടെ ആവേശത്തിന് വഴങ്ങി അത് നിരോധിക്കണം എന്നുപറയുന്നവരെ ദൈവം രക്ഷിക്കട്ടെ.

കേരളത്തിലെ ഒരു മുസ്ലിംപള്ളിയില്‍ ഹിന്ദുപെണ്‍കുട്ടിയുടെ വിവാഹം നടത്തുന്നതിന് സൗകര്യമൊരുക്കുന്ന ചിത്രം എ.ആര്‍ റഹ്മാന്‍ പങ്കുവെച്ചത് ചിലര്‍ ആഘോഷിച്ചു. ഇതാണ് യഥാര്‍ഥ കേരള സ്റ്റോറി എന്നായിരുന്നു അവരുടെ അവകാശ വാദം. സത്യത്തില്‍ ഇതിനെ പേരിട്ട് വിളിക്കേണ്ടത് കേരള സ്റ്റോറിയെന്നല്ല, ഭാരത സ്റ്റോറി എന്നാണ്. സെന്റ് തോമസിനേയും, മാലിക്ക് ദിനാറിനേയും സ്വീകരിച്ച് ചര്‍ച്ചും, പള്ളിയും നിര്‍മ്മിക്കാന്‍ സൗകര്യം ചെയ്ത് കൊടുത്ത മഹത്തായ ഒരു പാരമ്പര്യമുണ്ട് ഭാരതത്തിന്. ആ പാരമ്പര്യത്തിന്റെ പേരാണ് സനാതന സംസ്‌കാരം എന്നത്. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ട മനുഷ്യരെ മഹത്തായ ഈ ദേ

ശം രണ്ട് കൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. പാലില്‍ പഞ്ചസാരയെന്ന പോലെ ഈ നാടിന്റെ ഭാഗമായി തീര്‍ന്നത് ഈ സംസ്‌കാരത്തിന്റെ സവിശേഷതയാണ്. മാര്‍ക്സിന്റെ പുസ്തകങ്ങളില്‍ തിരഞ്ഞാല്‍ ഈ ഭാരതസ്റ്റോറി കണ്ടെന്നുവരില്ല. ഇറാനില്‍ നിന്ന് ഇസ്ലാം ആട്ടിയോടിച്ച സൗരാഷ്‌ട്രരേയും, ടിബറ്റില്‍ നിന്ന് കമ്മ്യൂണിസ്റ്റ് ചൈന ഓടിച്ച ദലൈലാമയേയും കൂട്ടരേയും സ്വീകരിച്ച സംസ്‌കാരത്തിന്റെ പേര് ഭാരത സ്റ്റോറി എന്നാണ്.

    കാലം മാറുകയാണ്. ചരിത്രത്തിലായാലും കലയിലായാലും കമ്മ്യൂണിസ്റ്റുകള്‍ കാലാകാലങ്ങളായി ഉണ്ടാക്കിവെച്ച വരട്ട് വ്യാഖ്യാനങ്ങള്‍ പാടേ പൊളിച്ചെഴുതപ്പെടുകയാണ്. ഒരാശയത്തെയും പിന്‍പറ്റാത്ത കോണ്‍ഗ്രസ്സിന്റെ കുടുംബമഹിമാ പ്രഘോഷണങ്ങള്‍ക്ക് ഇനി നാട്ടില്‍ വേരോട്ടമുണ്ടാകില്ല. ആവിഷ്‌കാരസ്വാതന്ത്ര്യം എന്നത് സ്വന്തം സൗകര്യത്തിന് എടുത്ത് വിരിക്കാന്‍ സ്വന്തം കക്ഷത്ത്് കൊണ്ടുനടക്കുന്ന മടക്കുപായയല്ലെന്ന് ഇപ്പോള്‍ ചിലരെങ്കിലും തിരിച്ചറിഞ്ഞ് തുടങ്ങിയിരിക്കുന്നു. സുദീപ്‌തോ സെന്നിനെയും സംഘത്തെയും ആക്രമിച്ച് ഓടിച്ച ജെഎന്‍യുവില്‍ ഇന്ന് അതേ സംവിധായകന്റെ കേരള സ്റ്റോറി  നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു. കാലത്തിന്റെ മാറ്റത്തിന് ഏറെ മനോഹാരിതയുണ്ട്. ഈ മാറ്റത്തിന്റെ സത്തയെന്തെന്ന് മനസ്സിലാക്കിയാല്‍ എല്ലാം എളുപ്പത്തില്‍ കണ്ട് മനസ്സിലാക്കാന്‍ കഴിവുള്ള പുതിയ തലമുറയ്‌ക്ക് മുന്നില്‍ കൂടുതല്‍ വഷളാവേണ്ടി വരില്ലെന്ന് കമ്മ്യൂണിസ്റ്റുകള്‍ ചിന്തിച്ചാല്‍ നന്ന്.

Tags: ഐഎസ്കഥഎ പി അബ്ദുള്ളക്കുട്ടിkerala story movie
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലോഡ്ജ് മുറിയില്‍ എംഡിഎംഎ കൊണ്ടുവച്ച് എക്‌സൈസ് കുടുക്കിയെന്ന് പ്രതി റഫീന, ആരോപണം തളളി എക്‌സൈസ്

Kerala

ജിമ്മില്‍ യുവാവ് കുഴഞ്ഞുവീണു മരിച്ചത് തലച്ചോറിലുണ്ടായ ആന്തരിക രക്തസ്രാവം മൂലം

Kerala

മലപ്പുറം, ഇടുക്കി ജില്ലകളില്‍ തെരുവുനായ ആക്രമണത്തില്‍ കുട്ടികളടക്കം 9 പേര്‍ക്ക് പരിക്ക്

Kerala

കൊയിലാണ്ടി കുറുവങ്ങാട് ക്ഷേത്രത്തില്‍ ആന ഇടഞ്ഞതിന് പിന്നിലെനത്? വനം-റവന്യൂ വകുപ്പുകള്‍ കണ്ടെത്തിയത് വ്യത്യസ്ത കാരണങ്ങള്‍

Kerala

സാഹിത്യകാരന്‍ മേതില്‍ രാധാകൃഷ്ണന്റെ മകള്‍ ജൂണ്‍ അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

കരണ്‍ ഥാപ്പര്‍ (ഇടത്ത്) മധു ട്രെഹാന്‍ (വലത്ത്)

മോദിയുടെ ശത്രുവായ ജേണലിസ്റ്റ് കരണ്‍ ഥാപ്പര്‍ പാകിസ്ഥാന്‍ ചാരനാണെന്ന് സ്ഥാപിക്കുന്ന മധു ട്രെഹാന്റെ കുറിക്കുകൊള്ളുന്ന ചോദ്യങ്ങളുള്ള വീഡിയോ വൈറല്‍

മീന്‍ കയറ്റിവന്ന ടെമ്പോ ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

കുട്ടിയെ പുഴയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ അമ്മയെ റിമാന്‍ഡ് ചെയ്തു

യുകെയിലെ അതിസമ്പന്ന കുടുംബമായി ഇന്ത്യയിലെ ഹിന്ദുജ സഹോദരന്മാര്‍; ആസ്തി 33 ലക്ഷം കോടി രൂപ!

കാഞ്ഞിരക്കൊല്ലിയില്‍ യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നില്‍ സാമ്പത്തിക പ്രശ്‌നങ്ങളെന്ന് പൊലീസ്

കൊഴുപ്പ് നീക്കം ചെയ്യാന്‍ ശസ്ത്രക്രിയയ്‌ക്ക് പിന്നാലെ യുവതിയുടെ വിരലുകള്‍ മുറിച്ചതിലെ ചികിത്സാ പിഴവ് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

ഹാഫിസ് സയീദിന്റെ അനുയായി ; ലഷ്കർ-ഇ-തൊയ്ബ സഹസ്ഥാപകൻ അമീർ ഹംസയ്‌ക്ക് പാകിസ്ഥാനിൽ അപകടത്തിൽ പരിക്കേറ്റതായി റിപ്പോർട്ട്

പാകിസ്ഥാനില്‍ ഫാത്തിമ എന്ന പേരില്‍ മുസ്ലിം യുവതിയായി പ്രത്യക്ഷപ്പെടുന്ന ജ്യോതി മല്‍ഹോത്ര (ഇടത്ത്)

പാകിസ്ഥാന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയ ഇന്ത്യക്കാരി ജ്യോതി മല്‍ഹോത്രയെ എന്‍ഐഎ ചോദ്യം ചെയ്ത് തുടങ്ങി

ഓപ്പറേഷൻ സിന്ദൂർ തട്ടിക്കൂട്ട് യുദ്ധമെന്ന് മല്ലികാർജ്ജുൻ ഖാർഗെ ; പാകിസ്ഥാൻ എല്ലാ തലങ്ങളിലും ഇന്ത്യയെ കുറച്ചു കാണുകയാണെന്നും ഖാർഗെ

ഈ ദശാബ്ദത്തിലെ രണ്ടാമത്തെ ഏറ്റവും കനത്ത മഴയില്‍ ബംഗളൂരു, മൂന്ന് പേര്‍ മരിച്ചു, വീടുകളും റോഡുകളും വെള്ളത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies