തൃശ്ശൂര്‍: ഭാരതീയ മത്സ്യ പ്രവര്‍ത്തക സംഘം 21-ാമത് സംസ്ഥാന സമ്മേളനം 13, 14 തീയതികളില്‍ തൃപ്രയാറില്‍ നടത്തും. 13ന് വൈകിട്ട് നാലിന് വലപ്പാട് നിന്നാരംഭിക്കുന്ന പ്രകടനം തൃപ്രയാറില്‍ സമാപിക്കും.
തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം കേന്ദ്രമന്ത്രി മീനാക്ഷി ലേഖി ഉദ്ഘാടനം ചെയ്യും. സീമാ ജാഗരണ്‍ മഞ്ച് ദേശീയ സംയോജക് എ. ഗോപാലകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തും. മത്സ്യ പ്രവര്‍ത്തക സംഘം സംസ്ഥാന പ്രസിഡന്റ് പി.പി. ഉദയഘോഷ്, വൈസ് പ്രസിഡന്റ് പി. പീതാംബരന് എന്നിവര്‍ പ്രസംഗിക്കും. സ്വാഗതസംഘം ചെയര്മാന് കെ. സതീശ്ചന്ദ്രന്‍ അധ്യക്ഷനാകും.
14ന് രാവിലെ 9ന് നാട്ടിക ശ്രീനാരായണ ഹാളില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം എ. ഗോപാലകൃഷ്ണന് ഉദ്ഘാടനം ചെയ്യും. തൃപ്രയാര്‍ കപിലാശ്രമത്തിലെ സ്വാമി തേജസ്വരൂപാനന്ദ സരസ്വതി അനുഗ്രഹ പ്രഭാഷണം നടത്തും. വൈകീട്ട് 4.30ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന് എസ്. സേതുമാധവന് മുഖ്യപ്രഭാഷണം നടത്തും.
മത്സ്യപ്രവര്‍ത്തകരുടെ തൊഴില്‍ സുരക്ഷ ഉറപ്പുവരുത്തുന്നതിലും ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിലും സര്‍ക്കാരുകള്‍ കാട്ടുന്ന അനാസ്ഥയ്ക്കെതിരായ പോരാട്ടത്തിന് സമ്മേളനം രൂപം നല്‍കുമെന്ന് സംസ്ഥാന പ്രസിഡന്റ് പി.പി. ഉദയഘോഷ്, ജനറല്‍ സെക്രട്ടറി സി.ആര്. രാജേഷ്, മീഡിയ കണ്‍വീനര്‍ ലാല്‍ ഊണുങ്ങല്‍, സ്വാഗത സംഘം ചെയര്മാന് കെ. സതീശ്ചന്ദ്രന്‍, ജനറല്‍ കണ്‍വീനര്‍ കെ.ജി. സുരേഷ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: