ബെംഗളൂരു: കര്‍ണ്ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ പോളിംഗ് അവസാനിച്ചതിന് പിന്നാലെ പുറത്തുവന്ന എക്സിറ്റ് പോള്‍ ഫലങ്ങളില്‍ ചിലതില്‍ ബിജെപിയ്‌ക്ക് നേരിയ തോതില്‍ കേവല ഭൂരിപക്ഷം ഉണ്ടാകുമെന്ന് പ്രവചനം. അവസാനഘട്ടത്തില്‍ കോണ്‍ഗ്രസ് ബജ്രംഗ് ദളിനെ നിരോധിക്കുമെന്ന് പ്രകടനപത്രികയില്‍ നടത്തിയ പ്രഖ്യാപനമാണ് കോണ്‍ഗ്രസിന് തിരിച്ചടിയാവുകയെന്ന് വിലയിരുത്തപ്പെടുന്നു. കര്‍ണ്ണാടകത്തില്‍ വ്യവസായമേഖലയിലുണ്ടായ വളര്‍ച്ചയും കുതിപ്പും തീവ്രവാദത്തിനെതിരായ വിട്ടുവീഴ്ചയില്ലാത്ത നിലപാടും പ്രധാനമന്ത്രിയുടെ പര്യടനത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടതും ബിജെപിയ്‌ക്ക് അനുകൂല തരംഗമുണ്ടാക്കിയെന്നും പറയുന്നു.
ന്യൂസ് നാഷന്‍-സിജിഎസ് എക്സിറ്റ് പോളില്‍ ആകെയുള്ള 224 സീറ്റുകളില്‍ ബിജെപി 114 സീറ്റ് വരെ നേടി അധികാരത്തില്‍ വരുമെന്ന് പ്രവചിക്കുന്നു. സുവര്‍ണ്ണ ന്യൂസ്-ജന്‍ കി ബാത് എക്സിറ്റ് പോളിലും ബിജെപി 94 മുതല്‍ 117 സീറ്റുകള്‍ വരെ നേടുമെന്ന് പ്രവചിക്കുന്നു.
അതേസമയം റിപ്പബ്ലിക് ടിവി- പി മാര്‍ക് എക്സിറ്റ് പോള്‍ തൂക്കുമന്ത്രിസഭയാണ് പ്രവചിക്കുന്നത്. ബിജെപി 85 മുതല്‍ 100 സീറ്റുകള്‍ വരെ നേടുമ്പോള്‍ കോണ്‍ഗ്രസ് 94 മുതല്‍ 108 സീറ്റുകള്‍ വരെ നേടുമെന്ന് ഈ എക്സിറ്റ് പോള്‍ ഫലം പറയുന്നു. ഇവിടെ 24 മുതല്‍ 32 സീറ്റുകള്‍ വരെ നേടുന്ന ജനതാദള്‍ കാര്യങ്ങള്‍ തീരുമാനിക്കുന്ന സ്ഥിതിയിലെത്തും.
അതേ സമയം സീ ന്യൂസ്-മാട്രിസ് നടത്തിയ എക്സിറ്റ് പോളില്‍ കോണ്‍ഗ്രസ് 103 മുതല്‍ 118 സീറ്റുകള്‍ വരെ നേടുമെന്ന് പറയുന്നു. എന്നാല്‍ ബിജെപിയ്‌ക്ക് 94 സീറ്റേ നേടാന്‍ കഴിയൂ എന്നും പറയുന്നു. ഇവിടെ ജനതാദള്‍ 33 സീറ്റകളെ വരേ നേടിയേക്കാമെന്നും പ്രവചനം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക