Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാജസ്ഥാനില്‍ 5,500 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് തുടക്കമിട്ട് നരേന്ദ്രമോദി; അടിസ്ഥാനസൗകര്യ വികസനം വളര്‍ച്ചയ്‌ക്ക് അനിവാര്യമെന്ന് മോദി

ഓരോ കാര്യങ്ങളിലും വോട്ട് കണക്കിലെടുത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇതൊന്നും നടപ്പാക്കാനാവില്ലെന്നും മോദി അഭിപ്രായപ്പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 10, 2023, 03:28 pm IST
in India

ജയ്‌പൂര്‍: രാജസ്ഥാനിലെ നാഥ്ദ്വാരയില്‍ 5,500 കോടി രൂപയുടെ വികസന പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും നിര്‍വഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.നാല് ദേശീയ പാതകളും മൂന്ന് റെയില്‍ പദ്ധതികളും ഇതില്‍ ഉള്‍പ്പെടുന്നു. ഉദയ്‌പൂര്‍ റെയില്‍വേ സ്റ്റേഷന്റെ പുനര്‍വികസനം, ഗേജ് മാറ്റല്‍ പദ്ധതി, പുതിയ പാത എന്നിവയ്‌ക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു. 114 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ആറുവരിപ്പാത ഉദയ്‌പൂര്‍ മുതല്‍ ഷംലാജി വരെയുള്ള എന്‍എച്ച്-48, 110 കിലോമീറ്റര്‍ നീളമുള്ള എന്‍എച്ച്-25ലെ ബാര്‍-ബിലാര-ജോധ്പൂര്‍ സെക്ഷന്റെ വീതികൂട്ടലും ബലപ്പെടുത്തലും, നടപ്പാതകളുള്ള രണ്ടുവരി പാതകളും ഉള്‍പ്പെടെ മൂന്ന് ദേശീയ പാത പദ്ധതികള്‍ മോദി രാജ്യത്തിന് സമര്‍പ്പിച്ചു.  

ഈ പദ്ധതികള്‍ രാജസ്ഥാന്റെ ഗതാഗത മേഖലയെ പുതിയ ഉയരങ്ങളിലെത്തിക്കുമെന്ന് പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ട് മോദി പറഞ്ഞു.സംസ്ഥാനങ്ങളുടെ വികസനത്തിലൂടെ രാജ്യത്തിന്റെ വികസനം എന്ന രീതിയിലാണ് സര്‍ക്കാര്‍ വിശ്വസിക്കുന്നുവെന്ന് മോദി പറഞ്ഞു. അതുകൊണ്ടാണ് രാജസ്ഥാനിലും മറ്റ് സംസ്ഥാനങ്ങളിലും ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് സര്‍ക്കാര്‍ പരമാവധി ഊന്നല്‍ നല്‍കുന്നത്. അടിസ്ഥാന സൗകര്യങ്ങളിലൂടെ  നഗരങ്ങളും ഗ്രാമങ്ങളും തമ്മിലുള്ള അകലം കുറയ്‌ക്കുകയാണ്.ഇത് പൈതൃകം പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം വികസനം ത്വരിതപ്പെടുത്തുന്നു. രാജ്യത്ത് എല്ലാത്തരം അടിസ്ഥാന സൗകര്യങ്ങളുടേയും പ്രവര്‍ത്തനങ്ങള്‍ അഭൂതപൂര്‍വമായ വേഗത്തിലാണ് നടക്കുന്നതെന്നും സര്‍ക്കാര്‍ ആയിരക്കണക്കിന് കോടികള്‍ നിക്ഷേപിക്കുന്നുണ്ടെന്നും മോദി പറഞ്ഞു.

സുസ്ഥിര വളര്‍ച്ചയ്‌ക്കും വേഗത്തിലുള്ള വികസനത്തിനും അടിസ്ഥാന സൗകര്യങ്ങള്‍ അനിവാര്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഓരോ കാര്യങ്ങളിലും വോട്ട്  കണക്കിലെടുത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇതൊന്നും നടപ്പാക്കാനാവില്ലെന്നും മോദി അഭിപ്രായപ്പെട്ടു.പ്രധാനമന്ത്രി ഗ്രാമീണ്‍ സഡക് യോജനയ്‌ക്ക് കീഴില്‍ കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ ഗ്രാമങ്ങളില്‍ മൂന്നര ലക്ഷം കിലോമീറ്റര്‍ പുതിയ റോഡുകള്‍ നിര്‍മ്മിച്ചതായി മോദി ചൂണ്ടിക്കാട്ടി. ഇതില്‍ 70,000 കിലോമീറ്റര്‍ റോഡുകള്‍ രാജസ്ഥാനില്‍ നിര്‍മ്മിച്ചിട്ടുണ്ട്. രാജ്യത്തെ മിക്ക ഗ്രാമങ്ങളും ഇപ്പോള്‍ റോഡുകളുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

നഗരങ്ങളെ ഹൈവേകളുമായി ബന്ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളും  സര്‍ക്കാര്‍ നടത്തുന്നുണ്ട്. 2014 ന് മുമ്പ് ദേശീയപാതയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നതിന്റെ ഇരട്ടി വേഗത്തിലാണ് ഇപ്പോള്‍ പ്രവൃത്തി നടക്കുന്നത്.  ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ജനങ്ങള്‍ കുറഞ്ഞ സമയം കൊണ്ട് പരമാവധി ദൂരത്തിലെത്തണമെന്നും  മോദി പറഞ്ഞു. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി നാഥദ്വാര ക്ഷേത്രത്തിലെത്തി പ്രാര്‍ഥന നടത്തി.

Tags: narendramodiPrime MinisterrajasthanInfrastructure
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോടതികളിലെ അടിസ്ഥാന സൗകര്യം: അനുമതി നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കണമെന്ന് ഹൈക്കോടതി

Kerala

തൊഴില്‍ തേടി യുവാക്കള്‍ പുറത്ത് പോകുന്നതില്‍ ആശങ്ക, വ്യവസായങ്ങള്‍ വരണ്ടേിടത്ത് അഴിമതിയും വര്‍ഗീയതയും,ശബരിമല കൊള്ളയില്‍ ഇരുമുന്നണികള്‍ക്കും പങ്ക്-മോദി

Kerala

ഇടതു-വലതു മുന്നണികളുടെ ശത്രുത കപടം,ദേശീയപാത വികസനം സാധ്യമാക്കിയത് മോദി സര്‍ക്കാര്‍,പദ്ധതികള്‍ നടപ്പാക്കാതിരിക്കാന്‍ സര്‍ക്കാരുകള്‍ ശ്രമിക്കുന്നു

News

മന്നം സമാധിക്കു മുന്നിൽ, തിരുവല്ലഭന്റെ മണ്ണിൽ, തിരുവനന്തപുരത്തും വൻ സ്വാധീനമായി മോദി

Kerala

പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവല്ലയിൽ അര ലക്ഷം പേരുടെ പൊതുസമ്മേളനം

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു (ഇടത്ത്) ഷാഫി പറമ്പില്‍ (നടുവില്‍) ചിറ്റൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രാണേഷ് രാജേന്ദ്രന്‍ (വലത്ത്)

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു ചിറ്റൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തോ? തരംതാണ കനഗോലുക്കളി

സംസ്ഥാനത്ത് പോളിംഗ് കനത്തു:78.01 ശതമാനം

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

നാസികിൽ ഐടി സ്ഥാപനത്തിലെ ലൈംഗിക പീഡന കേസിൽ ആറ് തീവ്ര ഇസ്ലാമിസ്റ്റ് ജീവനക്കാർ അറസ്റ്റിൽ : ‘കോർപ്പറേറ്റ് ജിഹാദ്’ എന്ന് വിശേഷിപ്പിച്ച് നിതേഷ് റാണെ

തിരുവനന്തപുരത്ത് നാല് താമര വിരിയുമെന്ന് കരമന ജയന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.