ചെന്നൈ: ഐ പി എല്‍ ക്രിക്കറ്റില്‍ ഇന്നത്തെ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും. രാത്രി 7.30ന് ചെന്നൈ എം എ ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം.
കഴിഞ്ഞ രാത്രി നടന്ന മത്സരത്തില്‍ മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ (ആര്‍സിബി) മുംബൈ ഇന്ത്യന്‍സ് 6 വിക്കറ്റിന് പരാജയപ്പെടുത്തി.ആര്‍സിബി നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സെടുത്തു.
മുംബയ്ക്ക് വേണ്ട് സൂര്യകുമാര്‍ യാദവ് 35 പന്തില്‍ നിന്ന് 85 റണ്‍സ് നേടി. നെഹാള്‍ വധേര 34 പന്തില്‍ 52 റണ്‍സ് നേടി.
ഡ്യുപ്ലെസിസ് 41 പന്തില്‍ നിന്ന് 65 റണ്‍സ് നേടി.മാക്സ വെല്‍ 33 പന്തില്‍ 68 റണ്‍സെടുത്തു. ദിനേഷ് കാര്‍ത്തിക് 18 പന്തില്‍ 30 റണ്‍സ് നേടി.
മുംബയ് 16.3 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സ് നേടി വിജയം കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: