മുംബൈ: പരിക്കേറ്റ മുംബൈ ഇന്ത്യന്‍ സ്റ്റാര്‍ ബൗളര്‍ ജോഫ്ര ആര്‍ച്ചര്‍ നാട്ടിലേക്ക് മടങ്ങി. ഐപിഎല്‍ മത്സരങ്ങള്‍ നിര്‍ണായക ഘട്ടത്തിലേക്ക് കടക്കുന്ന അവസരത്തില്‍ ആര്‍ച്ചറിന്റെ മടക്കം മുംബൈ ഇന്ത്യന്‍സിന് കനത്ത തിരിച്ചടിയാകും. വിദഗ്ധ ചികിത്സയ്ക്കായാണ് ആര്‍ച്ചര്‍ ഇംഗ്ലണ്ടിലേക്ക് മടങ്ങിയത്. ഇംഗ്ലീഷ് ഓള് റൗണ്ടര്‍ ക്രിസ് ജോര്‍ദാനാണ് ആര്‍ച്ചര്‍ക്ക് പകരം ഇനിയുള്ള മത്സരങ്ങളില്‍ കളിക്കുക.
ഈ സീസണില്‍ അഞ്ച് മത്സരങ്ങള്‍ മാത്രമാണ് ആര്‍ച്ചര്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി കളിച്ചത്. 190 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റാണ് സമ്പാദ്യം. എട്ടു കോടി രൂപയാണ് ആര്‍ച്ചര്‍ക്കായി മുംബൈ ഇന്ത്യന്‍സ് മുടക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: