തിരുവനന്തപുരം: കേരള സ്റ്റോറി പല രീതികളില്‍ വിവാദമാവുകയാണ്. ഐഎസ്ഐഎസിലേക്ക് കേരളത്തില്‍ നിന്നും ലവ് ജിഹാദ് വഴി റിക്രൂട്ട് ചെയ്യപ്പെടുന്ന പെണ്‍കുട്ടികളുടെ കഥയാണ് കേരള സ്റ്റോറി. അത് മൂലം കേരളത്തില്‍ ദുഷ്പേരുണ്ടാകുന്നു എന്ന രീതിയില്‍ ‘മതേതര’ക്കാര് ഇതിനെതിരെ പല കേരള സ്റ്റോറികളും അവതരിപ്പിക്കുന്നുണ്ട്. അക്കൂട്ടത്തില്‍ എ.ആര്.റഹ്മാനും റസൂല്‍പൂക്കുട്ടിയും തിരുവനന്തപുരത്തെ പാളയം പള്ളിയില്‍ നടന്ന ഒരു ഹിന്ദുവിവാഹം സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിരുന്നു.
എന്നാല്‍ കേരളത്തിന് അപമാനമാകുന്ന മറ്റൊരു കേരള സ്റ്റോറി പങ്കുവെയ്ക്കുകയാണ് റോക്കറ്റ് സയന്‍സ് എന്ന ട്വിറ്റര്‍ പേജ്. ഒരു വീഡിയോയാണ് ഇവിടെ പങ്കുവെച്ചിരിക്കുന്നത്. കേരളത്തിലെ വിമാനത്താവളങ്ങള്‍ വഴി വര്‍ധിച്ചുവരുന്ന സ്വര്‍ണ്ണക്കടത്തിലേക്ക് ശ്രദ്ധതിരിക്കുന്നതാണ് ഈ വീഡിയോ
ശരീരത്തില്‍ ഒളിപ്പിച്ചുകടത്തുന്ന സ്വര്‍ണ്ണം പരിശോധനയില്‍ തെളിഞ്ഞാലും അത് പുറത്തെടുക്കാന്‍ പ്രയാസപ്പെടുന്ന ഒരു ഉദ്യോഗസ്ഥന്റെ വീഡിയോയാണ് റോക്കറ്റ് സയന്‍സ് പങ്കുവെച്ചിരിക്കുന്നത്. ഈ വീഡിയോ നിരവധി പേര് പങ്കുവെച്ചിരിക്കുന്നു. ഏറെ ശ്രമഫലമായാണ് മലദ്വാരത്തില്‍ ഒളിപ്പിച്ചു കടത്തിയ സ്വര്‍ണ്ണം പുറത്തെടുക്കുന്നത്. ഇതും ഒരു കേരള സ്റ്റോറിയാണെന്ന് റോക്കറ്റ് സയന്‍സ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: