ബത്തേരി :കെപിസിസിയെ പ്രതീക്ഷിച്ചപോലെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുന്നില്ല. പുനസംഘടന പൂര്‍ത്തിയാക്കാനായില്ലെങ്കില്‍ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നില്‍ക്കില്ലെന്ന് കെ. സുധാകരന്. വയനാട് ബത്തേരിയില്‍ ലീഡേഴ്സ് മീറ്റില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുനസംഘടന പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നില്ല. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലമാണ് ഇത്. കുറച്ച് നേതാക്കള്‍ പുനസംഘടനയോട് സഹകരിക്കുന്നില്ല. ഇത് വലിയ പ്രശ്നമാണ്. പോഷക സംഘടനകളുടെ ഭാരവാഹികളെ നിശ്ചയിക്കുന്നത് അറിയിക്കുന്നില്ലെന്നും സുധാകരന് കുറ്റപ്പെടുത്തി.
രണ്ട് ദിവസത്തെ ലീഡേഴ്സ് മീറ്റില്‍ എംപിമാര്‍, എംഎല്‍എമാര്‍, രാഷ്ട്രീയ കാര്യസമിതി അംഗങ്ങള്‍, ഡിസിസി പ്രസിഡന്റുമാര്‍ എന്നിവര്‍ പങ്കെടുക്കുന്നുണ്ട്. വരാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയാണ് മീറ്റ് ലക്ഷ്യമിടുന്നത്. പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തേണ്ട പ്രതിഷേധ പരിപാടികള്‍ക്കും ലീഡേഴ്സ് മീറ്റില്‍ രൂപം നല്‍കും. എന്നാല്‍ മുല്ലപ്പള്ളി രാമചന്ദ്രനും ശശി തരൂരും ലീഡേഴ്സ് മീറ്റില്‍ പങ്കെടുക്കുന്നില്ല. തരൂര്‍ അമേരിക്കയില്‍ ചികിത്സയിലാണെന്നും മീറ്റില്‍ എത്താന്‍ അസൗകര്യമുണ്ടെന്ന് മുല്ലപ്പള്ളിയും നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: