ഖാര്തും: സുഡാനില്‍ വെടിനിര്‍ത്തലില്ലാതെ ചര്‍ച്ചകള്‍ കൊണ്ട് കാര്യമില്ലെന്ന് സൈനിക ഭരണാധികാരി ജനറല്‍ അബ്ദുല്‍ ഫത്താഹ് അല്‍ ബുര്‍ഹാന്‍.
സൈന്യവും അര്‍ദ്ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സുമായി (ആര്‍എസ്എഫ്) സൗദി അറേബ്യയില്‍ നടക്കുന്ന ചര്‍ച്ചയുടെ പശ്ചാത്തലത്തലത്തിലാണ് സൈനിക ഭരണാധികാരിയുടെ പ്രതികരണം.
ആഭ്യന്തര കലാപത്തില്‍ നൂറുകണക്കിനാളുകളാണ് സുഡാനില്‍ കൊല്ലപ്പെട്ടത്. ആയിരങ്ങള്‍ പലായനം ചെയ്തു. വിവിധ രാജ്യങ്ങള്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കാന്‍ ഇരു വിഭാഗങ്ങളും തമ്മില്‍ ജിദ്ദയില്‍ ചര്‍ച്ചകള്‍ നടക്കുന്നത്.
അമേരിക്കയുടെ പിന്തുണയോടെയാണ് ചര്‍ച്ചകള്‍ . ശാശ്വത വെടിനിര്‍ത്തല്‍ ലക്ഷ്യമിട്ടുളള ചര്‍ച്ചകളില്‍ ഇതുവരെ പുരോഗതിയൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: