ഒറ്റപ്പാലം: അട്ടപ്പാടിയില്‍ നിന്നുള്ള പൂര്‍വ വിദ്യാര്‍ഥികളുടെ ഇപ്പോഴത്തെ സ്ഥിതി അറിയാനും അവരെ തിരിച്ച് പഠനത്തിലേക്ക് കൊണ്ടുവരാനും ഒറ്റപ്പാലം എന്‍എസ്എസ് കോളേജിലെ അധ്യാപകര്‍ അട്ടപ്പാടിയിലേക്ക് ഊരുവണ്ടി യാത്ര നടത്തി. 2017 മുതല്‍ കോളേജില്‍ പഠിച്ച അട്ടപ്പാടിയില്‍ നിന്നുള്ള പൂര്‍വ്വ വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടായിരുന്നു യാത്ര.
കോളേജില്‍ പ്രവേശനം നേടിയ ശേഷം മതിയായ കാരണമില്ലാതെ പിരിഞ്ഞു പോയവര്‍, ഇടയ്ക്ക് വെച്ച് പഠനം നിര്‍ത്തിയവര്‍, പഠനം പൂര്‍ത്തിയാക്കിയവര്‍ എന്നിവരുമായി പ്രത്യേക ചര്‍ച്ചയും നടന്നു. ദേശീയ അവാര്‍ഡ് ജേതാവ് നഞ്ചിയമ്മയുമായാണ് സംഘം ആദ്യം ചര്‍ച്ച നടത്തിയത്. കൊല്ലംകടവ്, ഒസത്തിയൂര്‍, കൂക്കംപാളയം, ചാളയൂര്‍ തുടങ്ങിയ ഊരുകളിലെ കുട്ടികളാണ് എന്‍.എസ്.എസ് കോളേജില്‍ പഠിച്ചിരുന്നത്. ട്രൈബല്പ്രമോട്ടര് ശ്യാംകുമാര്‍ വഴികാട്ടിയായി.
അട്ടപ്പാടി മിനി സിവില്‍ സ്റ്റേഷനില്‍ ഐടിഡിപി അസി. പ്രോജക്ട് ഓഫീസര്‍ സാദിഖ് അലി ഉദ്ഘാടനംചെയ്തു. പ്രിന്‍സിപ്പല്‍ ചുമതലവഹിക്കുന്ന ഡോ.കെ സജീവ് അധ്യക്ഷത വഹിച്ചു. ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പ്രിന്‍സ് റഷീദ് സംസാരിച്ചു. അധ്യാപകരായ സി.വിജയ ഗോവിന്ദന്, സി.വൈശാഖ്, ഡോ.ടി.പി വിജേഷ്, കെ.പ്രശാന്ത് എന്നിവരും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: