വിശ്വരാജ്
മണിപ്പൂരില്‍ ഗോത്രങ്ങള്‍ തമ്മില്‍ ഉള്ള കലാപം വോട്ട് ആക്കി മാറ്റാന്‍ മത്സരിക്കുകയാണ് കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റുകളും ജിഹാദികളും. മണിപ്പൂരിലെ കലാപം ഒരു ഹിന്ദു ക്രിസ്ത്യന്‍ കലാപം ആണോ? അല്ല. കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ആണോ? അല്ല. പിന്നെയാരാണ് കലാപകാരികള്‍?
ഗോത്രങ്ങളുടെഘടനയും ഭൂവിഭാഗവും
മണിപ്പൂരിലെ കലാപം അവിടുത്തെ പ്രബല ഗോത്രങ്ങള്‍ ആയ മീതേയ് സമൂഹവും കുക്കി നാഗാ ഗോത്രവും തമ്മില്‍ ആണ്. സംവരണത്തിന്റെ പേരിലും അനധികൃത കുടിയേറ്റത്തിന്റെ പേരിലുമാണ് കലാപം നടക്കുന്നത്. മീതേയ് വിഭാഗത്തില്‍ ഹിന്ദുക്കളും മുസ്ലിങ്ങളും ക്രിസ്ത്യാനികളും സന്മാഹികളും ഉണ്ട്. കുക്കി നാഗാ സമൂഹം ഭൂരിഭാഗവും ക്രിസ്ത്യന്‍ സമൂഹം ആണ് എങ്കിലും ഈ മേല്പറഞ്ഞ ഗോത്രങ്ങളില്‍ എല്ലാം ഹിന്ദുക്കളും മുസ്ലിങ്ങളും ക്രിസ്ത്യാനികളും ഉണ്ട്. AFSPA നിയമത്തിന് എതിരെ 16 വര്‍ഷം നിരാഹാരം കിടന്ന ഇറോം ശര്‍മിള മീതേയ് സമുദായക്കാരിയാണ്. ഒളിമ്പ്യന്‍ മീര ബായ് ചാനു ഫുട്ബോളര് ബെംബെം ദേവി എല്ലാം മീതേയ് സമൂഹത്തിലെ അംഗങ്ങള്‍ ആണ്.
മണിപ്പൂര്‍ സംസ്ഥാനത്തിന്റെ 90ശതമാനം വരുന്ന ഭൂവിഭാഗം മലനിരകള്‍ ആണ്. അതായത് വനമേഖല അടങ്ങുന്ന മലനിരകള്‍. ജനസംഖ്യയുടെ 40ശതമാനം വരുന്ന കുക്കി നാഗ ഗോത്രങ്ങള്‍ താമസിച്ചിരുന്നത് ഇവിടെയാണ്. ബാക്കി വരുന്ന 10ശതമാനം സമതലത്തില്‍ തലസ്ഥാനമായ ഇംഫാലിന്റെ ചുറ്റുമാണ്.
53 ശതമാനം വരുന്ന മീതേയ് ഗോത്രം താമസിക്കുന്നത് 10ശതമാനം ഭൂവിഭാഗമായ ഈ സമതലങ്ങളില്‍ ആണ്. കുക്കി നാഗ ഗോത്രങ്ങള്‍ക്ക് ST ഷെഡ്യൂള്‍ഡ് െ്രെടബ് സ്റ്റാറ്റസ് ഉള്ളതുകൊണ്ടും 90ശതമാനം മലനിരകളില്‍ പാര്‍ക്കുന്ന ഇവരുടെ ഭൂമി സംരക്ഷിത മേഖലയായതു കൊണ്ട് അവര്‍ കൈവശം വയ്ക്കുന്ന ഭൂമി വാങ്ങാനോ കൈമാറ്റം ചെയ്യാനോ സാധ്യമല്ല. എന്നാല്‍ 10 ശതമാനം വരുന്ന ഇംഫാലിലെ ഭൂമി വാങ്ങാന്‍ ആര്‍ക്കും വിലക്കില്ല. സാമ്പത്തികമായി മുന്നോക്കം നില്ക്കുന്ന കുക്കി നാഗാ ഗോത്രങ്ങളില്‍ പെട്ടവര്‍ ഇംഫാലില്‍ ഭൂമി വാങ്ങാന്‍ തുടങ്ങിയതു കൂടാതെ ബര്‍മയില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും കുടിയേറി പാര്‍ക്കുന്നവരും മീതേയ് സമുദായം താമസിക്കുന്ന സമതലങ്ങളില്‍ ഭൂമി സ്വന്തമാക്കാന്‍ തുടങ്ങി.
ഇപ്പോള്‍ നടക്കുന്ന കലാപങ്ങള്‍:
ഇപ്പോള്‍ നടക്കുന്ന കലാപങ്ങളുടെ പെട്ടെന്നുണ്ടായ പ്രധാന കാരണങ്ങള്‍ ഇതാണ്.
1. പട്ടിക വര്‍ഗ്ഗ അനൂകൂല്യങ്ങള്‍ ഉള്ള കുക്കി നാഗ സമൂഹത്തിന് ജോലിയിലും ആനുകൂല്യങ്ങളിലും എല്ലാം സംവരണം ലഭിക്കുന്നത് കാരണം അവര്‍ ജീവിതത്തില്‍ മുന്നേറ്റം നടത്തി കൊണ്ടിരുന്നു. മീതേയ് സമുദായത്തിന്റെ ഭൂമിയും തൊഴിലും ആനുകൂല്യങ്ങളും എല്ലാം നഷ്ടമാവുന്നത് തടയാന്‍ തങ്ങള്‍ക്കും പട്ടികവര്‍ഗ്ഗ പദവി ലഭിക്കണം എന്ന് പറഞ്ഞു 2012 ലാണ് മീതേയ് സമുദായം കോടതിയെ സമീപിക്കുന്നത്. ഒരു പതിറ്റാണ്ടിന് ശേഷം മീതേയ് സമൂഹത്തെ പട്ടികവര്‍ഗ്ഗ സംവരണത്തില്‍ ഉള്‍പ്പെടുത്തുന്നത് പരിഗണിക്കാന്‍ മാര്‍ച്ച് 2023 ല്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. എന്നാല്‍ മീതേയ് സമൂഹത്തിന് സംവരണം ലഭിക്കുമ്പോള്‍ തങ്ങള്‍ക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന ആനുകൂല്യങ്ങള്‍ നഷ്ടമാവുമോ എന്ന ഭയമാണ് കുക്കി നാഗാ സമുദായങ്ങളുടെ പ്രതിഷേധത്തിന് കാരണം. ഗോത്ര വര്‍ഗ്ഗങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് All India Tribal Students Union of Manipur – ATSUM നടത്തിയ റാലിയില്‍ മീതേയ് സമുദായത്തിന്റെ ജനവാസ കേന്ദ്രങ്ങളില്‍ വ്യാപകമായി ആക്രമണം നടന്നു. സംഘര്‍ഷം കനത്തതോടെ മീതേയ് വിഭാഗം ഗോത്രവര്‍ഗ്ഗ മേഖലകളില്‍ കയറി തിരിച്ചടിച്ചു. പള്ളികളും ക്ഷേത്രങ്ങളും സ്കൂളുകളും വീടുകളും ഇരുവിഭാഗങ്ങളുടെയും നഷ്ടപ്പെട്ടു. കണക്കുകള്‍ കൃത്യമായി തിട്ടപ്പെടുത്തിയിട്ടില്ല എങ്കിലും അനേകം മനുഷ്യ ജീവനുകള്‍ ഇതിനോടകം നഷ്ടമായി കഴിഞ്ഞു.
2. സംരക്ഷിത വനമേഖലയായി സര്‍ക്കാര്‍ കണ്ടെത്തിയിട്ടുള്ള ചുരചന്ദ്പൂര് ജില്ലയിലെ ഗ്രാമങ്ങളില്‍ നിന്ന് അനധികൃതമായി കുടിയേറി പാര്‍ത്തവരെ ഒഴിപ്പിക്കാനായി സര്‍ക്കാര്‍ തീരുമാനം എടുത്തതാണ് മറ്റൊരു കാരണം. ഈ വനഭൂമി കൈയേറിയിട്ടുള്ളതാണെന്നും ഇവിടെയുള്ളവര്‍ അനധികൃത കുടിയേറ്റക്കാരാണ് എന്നും വ്യക്തമാക്കി ഇവിടെനിന്ന് ഒഴിയാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ബര്‍മയിലെയും ബംഗ്ലാദേശിലെയും കുടിയേറ്റക്കാര്‍ ആണ് ഈ ഭാഗത്ത് താമസിച്ചു വരുന്നത്. കുടിയേറി വരുന്നവര്‍ വനഭൂമി അനധികൃതമായി കയ്യേറി ഓരോ പുതിയ ഗ്രാമങ്ങള്‍ തന്നെ ഉണ്ടാക്കിയെടുക്കാന്‍ തുടങ്ങിയത് തടയാനാണ് സര്‍ക്കാര്‍ നിയമം കര്‍ശനമാക്കിയത്. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള ഇത്തരം ഒഴിപ്പിക്കലുകള്‍ മീതേയ് സമുദായത്തിന് വേണ്ടിയുള്ള ഗൂഢാലോചന ആണെന്നും പതുക്കെ അവര്‍ ഗോത്രവര്‍ഗ്ഗ മേഖലകള്‍ പിടിച്ചടക്കും എന്ന് പറഞ്ഞു നാഗ കുക്കി ഗോത്രങ്ങള്‍ കലാപം ആരംഭിച്ചു. കുക്കി, പൈതെ, ഹമാര്‍, സൗ, സിംതെ, ഗാങ്തെ, വൈഫെയി, മിസോ ഗോത്ര വര്‍ഗക്കാരെ ‘സംരക്ഷിത വനമേഖല’യില്നിന്ന് ഇറക്കി വിടാനുള്ള തീരുമാനം അംഗീകരിക്കില്ലെന്ന് ഗോത്രസംഘടനകള്‍ വ്യക്തമാക്കിയിരുന്നു. ‘ഇന്‍ഡിജീനസ് െ്രെടബല്‍ ലീഡേഴ്സ് ഫോറം ‘ഐടിഎല്‍എഫ്’ എന്ന സംഘടന സംസ്ഥാന ബന്ദ് പ്രഖ്യാപിച്ചതോടെ ജില്ലയില്‍ സംഘര്‍ഷ സ്ഥിതി രൂക്ഷമായി.
അനധികൃത കുടിയേറ്റവും കള്ളക്കടത്തും മയക്കുമരുന്നും പോപ്പി കൃഷിയും
ഹെറോയിനും ലോക്കല്‍ മിലിഷ്യയും:
ബിജെപി മുഖ്യമന്ത്രി ആയ ബീരേന്‍ സിംഗ് ഭരണത്തില്‍ ഏറിയതോടെ മണിപ്പൂരിലെ 90ശതമാനം വരുന്ന മലനിരകളില്‍ അതിര്‍ത്തി കടന്നു താമസിക്കുന്നവര്‍ക്ക് നേരെ നടപടികള്‍ ആരംഭിച്ചു. ബര്‍മയിലെ ഭരണസ്തംഭനം മൂലം മണിപ്പൂരിലേക്ക് കുടിയേറ്റം വലിയ തോതില്‍ ആയി. കുടിയേറി വന്നവര്‍ മണിപ്പൂരില്‍ കൃഷിയും കച്ചവടവും നടത്തി. മലനിരകളില്‍ പുതിയ ഗ്രാമങ്ങള്‍ ഉണ്ടാക്കുന്നത് കൂടാതെ മീതേയ് സമുദായം ഉള്ള 10ശതമാനം സമതലങ്ങളും കയ്യടക്കാന്‍ ശ്രമം തുടങ്ങിയത് പ്രശ്നങ്ങള്‍ രൂക്ഷമാക്കി.
അവര്‍ കടന്നു വന്ന ബര്‍മയില്‍ നിന്നുള്ള അനധികൃത സ്വര്‍ണ കടത്തും, കഞ്ചാവ് മാഫിയകളുടെ ഇടപെടലുകളും സാമ്പത്തികമായി കയ്യേറ്റക്കാര്‍ക്ക് സാമ്പത്തിക ലാഭം നേടിക്കൊടുത്തു. സംരക്ഷിത വനമേഖലകളും വന്യജീവി കേന്ദ്രങ്ങളും കൈയേറി ഇവിടെ പോപ്പി തോട്ടങ്ങള്‍ നിര്‍മിക്കുകയും ഹെറോയിന്‍ നിര്‍മ്മാണം നടത്താനുള്ള സാഹചര്യം ഒരുക്കുകയും ചെയ്തിരുന്നു. ഇത് പതിറ്റാണ്ടുകള്‍ ആയി തുടര്‍ന്ന് പോന്നിരുന്ന ഇടപാടുകള്‍ ആണ്. ഇത്തരം പോപ്പി കൃഷി സംരക്ഷിക്കുന്നതും ഗോത്രവര്‍ഗ്ഗ ലോക്കല്‍ സൈന്യം ആണ്. അത്യാധുനിക ആയുധങ്ങള്‍ ഉപയോഗിച്ചിരുന്ന ഇവര്‍ ആയുധം താഴെ വക്കുന്നതും സമാധാന ഉടമ്പടിയില്‍ കേന്ദ്ര സര്‍ക്കാരും ആയി ഒപ്പ് വക്കുന്നതും 2015 ലെ നാഗ അക്കോര്‍ഡിന്റെ ഭാഗമായി ആണ്. അതിന് ശേഷം ആണ് നെഹ്രുവും ഇന്ദിരയും മണിപ്പൂരി ജനതക്ക് മേല്‍ അടിച്ചേല്പിച്ചിരുന്ന അഎടജഅ എന്ന സൈന്യത്തിന് പ്രത്യേക അധികാരം ഉള്ള നിയമം മോദി സര്‍ക്കാര്‍ 6 ജില്ലകളില്‍ നിന്ന് ഒഴിവാക്കി കൊടുത്തു. മണിപ്പൂരി സ്ത്രീകള്‍ തുണി ഉരിഞ്ഞു പ്രതിഷേധിച്ചതും ഇറോം ശര്‍മ്മിള നിരാഹാരം കിടന്നതും ഈ നിയമം പിന്‍വലിക്കാന്‍ വേണ്ടിയാണ്. ബര്‍മ്മയില്‍ നിന്നുള്ള അനധികൃത കുടിയേറ്റം കണ്ടെത്തി തടയാന്‍ ആയി എത്രയും പെട്ടെന്ന് ചഞഇ നടപ്പിലാക്കണം എന്നാണ് മീതേയ് വിഭാഗത്തിന്റെ മറ്റൊരാവശ്യം.
കഴിഞ്ഞ 70 വര്‍ഷമായി അവഗണ മാത്രം നേരിട്ടിരുന്ന വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വികസനം എന്താണ് എന്ന് മോദി സര്‍ക്കാരിന്റെ കാലത്ത് ജനങ്ങള്‍ തിരിച്ചറിഞ്ഞു. വലിയ ടാറിട്ട റോഡുകള്‍, പുതിയ പാലങ്ങള്‍, കേന്ദ്ര സര്‍ക്കാരിന്റെ ജനോപകാര പദ്ധതികള്‍, ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ വികസനങ്ങള്‍, ആശുപത്രികള്‍ സ്കൂളുകള്‍ മെഡിക്കല്‍ കോളേജുകള്‍. കേന്ദ്ര സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ നേരിട്ടനുഭവിച്ചറിഞ്ഞ വടക്ക് കിഴക്കന്‍ ജനത ബിജെപിക്ക് വോട്ട് ചെയ്ത് തുടര്‍ഭരണം നല്കി.
മണിപ്പൂര്‍ കലാപം കത്തിക്കുന്നവര്‍:
മണിപ്പൂരിലെ കലാപം ഒടുങ്ങി കഴിഞ്ഞു. മണിപ്പൂര്‍ ഏതാനും ദിവസങ്ങള്‍ കൊണ്ട് ശാന്തമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇനി ഒരു അവസരം ഇല്ല എന്ന് തിരിച്ചറിഞ്ഞ കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റുകാരും ജിഹാദികളും അര്‍ബന്‍ നക്സലുകളും മയക്കുമരുന്ന് മാഫിയയും അനധികൃത കുടിയേറ്റക്കാരും ചേര്‍ന്നാണ് ഈ കലാപം ജനങ്ങള്‍ക്കിടയില്‍ കത്തിപ്പടരാനും അത് രാജ്യം മുഴുവന്‍ വാര്‍ത്തയാക്കി മറ്റിടങ്ങളിലും പ്രശ്ങ്ങള്‍ ഉണ്ടാക്കാനുമായി ശ്രമിക്കുന്നത്. സൗഹാര്‍ദത്തില്‍ കഴിഞ്ഞിരിന്ന വിഭാഗങ്ങളെ തമ്മിലടിപ്പിക്കാന്‍, സുവര്‍ണ്ണാവസരം കാത്തിരുന്നവര്‍ ആണ് ഇപ്പോള്‍ കലാപം ആഘോഷമാക്കുന്നത്. ഇവരെ തിരിച്ചറിയുകയും രാജ്യത്തെ രക്ഷിക്കുകയും ചെയേണ്ടത് ഓരോ പൗരന്റെയും കടമയാണ്.
ഓരോ ഗോത്രങ്ങള്‍ക്കും ആധുനിക ആയുധങ്ങള്‍ ഉണ്ടായിരുന്ന നാഗാലാന്റിലും മണിപ്പൂരിലും ഈ ഗോത്രങ്ങള്‍ തമ്മില്‍ ഏറ്റമുട്ടല്‍ പതിവായിരുന്നു. ക്രിസ്ത്യന്‍ സമുദായത്തില്‍ തന്നെയുള്ള നാഗാ കുക്കി ഗോത്രങ്ങള്‍ തമ്മില്‍ 1993 ല്‍ ഉണ്ടായ കലാപത്തില്‍ 100 ലധികം പേര് മരിച്ചിരുന്നു. നാഗാലാന്റിലും സ്ഥിതി മറിച്ചായിരുന്നില്ല. പ്രത്യേക നാഗാ രാജ്യം വേണമെന്നുള്ള ആവശ്യവും ഇവരുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു. അതിന് ഒരു അവസാനം ആയത് 2015 ലെ നാഗ അക്കോഡ് ഒപ്പിട്ടതോട് കൂടിയാണ്. കേന്ദ്ര സര്‍ക്കാരും ഈ തീവ്രവാദ സംഘടനകളും ആയി ചര്‍ച്ച നടത്തി അവരെ കൊണ്ട് ആയുധം താഴെ വയ്പ്പിച്ചു സമാധാനത്തിലേക്ക് കൊണ്ട് വരുന്ന തരത്തില്‍ പദ്ധതി തയ്യാറാക്കിയത് അജിത് ഡോവല്‍ ആയിരുന്നു എങ്കില്‍ അത് നടപ്പിലാക്കാന്‍ ആയി തന്ത്രപ്രധാനമായ ചര്‍ച്ച നയിച്ചതും വിജയിപ്പിച്ചതും ഡോവലിന്റെ ഏറ്റവും അടുത്ത ആളായിരുന്നു. അദ്ദേഹത്തെ മലയാളികള്‍ അറിയും.
തലശ്ശരി കലാപ സമയത്ത് ഇന്ദ്രനെയും ചന്ദ്രനെയും പേടി ഇല്ലാത്ത ഇരട്ട ചങ്കനെന്നോ മറ്റോ പറയുന്ന ആളുടെ വായില്‍ തോക്ക് വച്ച് മുണ്ടില്‍ മുള്ളിച്ച അദ്ദേഹത്തിന്റെ പേര് നമുക്ക് ഓര്‍മ്മ കാണും. നാഗ അക്കോഡിന്റെ ശില്പി എന്നറിയപ്പെടുന്ന അദ്ദേഹം ഇപ്പോഴത്തെ തമിഴ്നാട് ഗവര്‍ണ്ണര്‍ ആണ്. രവീന്ദ്ര നാരായണ രവി എന്ന ആര്.എന്‍. രവി. അഗ സീരീസ് റൈഫിളുകള്‍ പിടിച്ചു നിന്ന ലോക്കല്‍ മിലിഷ്യയെ കൊണ്ട് ആയുധം താഴെ വെയ്പ്പിച്ചത് രവി സാറിനെ പോലെയുള്ളവരുടെ സമയോചിത ഇടപെടല്‍ മൂലമാണ്. അതിന്റെ വേരറുക്കുന്ന പണിയാണ് ഇപ്പോള്‍ കോണ്‍ഗ്രസ്സ് എംപി മാരും എംഎല്‍എ മാരും കഥയറിയാതെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു കൊണ്ട് നടത്തി കൊണ്ടിരിക്കുന്നത്. ഇവരുടെ തന്നെ പാര്‍ട്ടിക്കാരും പൊതുജനവും ക്രിസ്ത്യന്‍ സഭകളുടെ ഭാഗത്ത് നിന്നും നിരന്തരമായി തിരുത്തിയിട്ടും ഇക്കാര്യത്തില്‍ തെറ്റിദ്ധരിപ്പിക്കുന്ന സോഷ്യല്‍ മീഡിയ ഇടപെടലുകള്‍ നടത്തി കൊണ്ടേ ഇരിക്കുകയാണ് കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റുകളും ജിഹാദികളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: