ന്യൂദല്‍ഹി:സമൂഹമാധ്യമങ്ങളില്‍ തന്നെ നിരവധി ക്രിസ്ത്യന്‍ പുരോഹിതര്‍ നല്കുന്ന വീഡിയോകള്‍ ഉച്ചൈസ്തരം പറയുന്നത് ഒറ്റക്കാര്യമാണ്: മണിപ്പൂരില്‍ നടക്കുന്നത് ഹിന്ദു-ക്രിസ്ത്യന്‍ കലാപമല്ല. എല്ലാക്കാലത്തും അവിടെ മെയ്തെയ്, കുക്കി ഗോത്രവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായിട്ടുണ്ട്. ഈ രണ്ട് വിഭാഗത്തിലും ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്ലിങ്ങളും ഉണ്ട്. ഇത് അവിടെ ദീര്‍ഘകാലം പ്രവര്‍ത്തിച്ച ക്രിസ്ത്യന്‍ പുരോഹിതര്‍ക്ക് കൃത്യമായി അറിയാം. മണിപ്പൂരിൽ സംവരണത്തിന്റെ പേരിൽ ഗോത്രങ്ങൾ തമ്മിലുള്ള ജാതി സംഘർഷത്തെ മത സംഘർഷമാക്കി ചിത്രീകരിച്ച് കേരളത്തിൽ ഹിന്ദു – ക്രിസ്ത്യൻ ജനങ്ങൾക്കിടയിൽ ഭിന്നത സൃഷ്ടിക്കുവാനും സംഘർഷത്തിലേക്ക് നയിക്കുവാനും ചിലർ ശ്രമിക്കുന്നുവെന്ന് മാർ തോമ ചർച്ച് മെമ്പേഴ്സ് നടത്തിയ പ്രസ്താവന ഉദാഹരണം.
എന്നാല്‍ കത്തുന്ന പള്ളികളുടെ ചിത്രം മാത്രം കേരളത്തിലെ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും പ്രചരിപ്പിക്കുന്നതിന് പിന്നില്‍ ഗൂഢലക്ഷ്യമുണ്ടെന്ന് ക്രിസ്ത്യന്‍ പുരോഹിതര്‍ തന്നെ പറയുന്നു. മാത്രമല്ല, ആരാണ് ഇത്രയധികം പള്ളികള്‍ കത്തിച്ചതെന്ന കാര്യത്തിലും സംശയമുണ്ട്. അത് കേന്ദ്രരഹസ്യാന്വേഷണ വകുപ്പ് ഇതിന് പിന്നിലെ ഗൂഢാലോചന കണ്ടെത്തുമെന്ന പ്രതീക്ഷയും ക്രിസ്ത്യന്‍ വിഭാഗത്തിനുണ്ട്.
എന്തായാലും ആര്‍എസ് എസും ബിജെപിയും ആണ് ക്രിസ്ത്യാനികളെ കൊന്നൊടുക്കിയതെന്ന കമ്മ്യൂണിസ്റ്റുകളുടെയും കോണ്‍ഗ്രസിന്റെയും പ്രചാരണം കേരളത്തില്‍ ക്ലച്ച് പിടിച്ചിട്ടില്ല. സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെങ്കിലും, ഇപ്പോള്‍ മ്യാന്മറില് നിന്നുള്ള രോഹിംഗ്യ മുസ്ലിങ്ങള്‍ കലാപത്തിനിടയിലേക്ക് നുഴഞ്ഞുകയറി ആസൂത്രിതമായി കലാപം നടത്തിയെന്നും ചില കണ്ടെത്തലുകള്‍ പുറത്തുവരുന്നുണ്ട്. എന്തായാലും വിദഗ്ധരായ ഇന്ത്യന്‍ രഹസ്യാന്വേഷണസേന ഇത് കണ്ടുപിടിക്കുമെന്ന് തീര്‍ച്ച.
ഗോത്രവര്‍ഗ്ഗങ്ങളായ മെയ്തികളും കുക്കികളും തമ്മിലുള്ള കലാപത്തിന് ആര്‍എസ്എസിനോ ബിജെപിയ്ക്കോ പങ്കില്ല. കേരളത്തിലെ ക്രിസ്ത്യന്‍ ജനതയ്ക്കുള്ള ആഭിമുഖ്യം ഇല്ലാതാക്കണം. അതിനാണ് കേരളത്തില്‍ കമ്മ്യൂണിസ്റ്റുകളും കോണ്‍ഗ്രസും മണിപ്പൂരിനെ ആയുധമാക്കുന്നത്.
ഹൈക്കോടതി മണിപ്പൂരിലെ താഴ് വരകളില്‍ താമസിക്കുന്ന മെയ് തി വിഭാഗത്തെ കൂടി എസ് ടി ഗോത്രവിഭാഗത്തില്‍ പെടുത്തിയതാണ് കലാപത്തിന് കാരണമെന്ന് പ്രചരിപ്പിക്കപ്പെടുന്നെങ്കിലും ഇതിന് പിന്നിലുള്ള യഥാര്‍ത്ഥ കാരണം ഇനിയും പുറത്ത് വരേണ്ടിയിരിക്കുന്നു. ആകെയുള്ള മെയ്തികള്‍ എല്ലാവരും മണിപ്പൂരിലെ താഴ്വരകളില്‍ വെറും 10 ശതമാനം ഭൂമിയിലാണ് താമസിക്കുന്നത്. ഈ മെയ് തികള്‍ കുക്കിള്‍ താമസിക്കുന്ന മലമുകളില്‍ വന്ന് ഭൂമി വാങ്ങുമെന്ന ഭീതിയാണ് കുക്കികള്‍ മെയ്തികളെ ആക്രമിക്കാന്‍ കാരണമെന്ന് പറയുന്നു. ഇംഫാല്‍ താഴ്വരയിലാണ് മെയ്തികള്‍ കൂടുതലായി ഉള്ളതെന്നും പറയുന്നു.
മയക്കമരുന്നുണ്ടാക്കാന്‍ ഉപയോഗിക്കുന്ന പോപ്പിച്ചെടികളുടെ കൃഷി കുക്കി വിഭാഗം താമസിക്കുന്ന മലമുകളില്‍ ധാരാളമായി നടക്കുന്നുണ്ട്. അത് ഇല്ലാതാക്കാന്‍ മുഖ്യമന്ത്രി ബിരേന്‍സിങ്ങ് ശ്രമിച്ചിരുന്നുവെന്നും ഇതിനിടയില്‍ പള്ളികളും കത്തിച്ചു എന്നും ഒരു വ്യാജപ്രചാരണം ശക്തമായി നടക്കുന്നുണ്ട്. ഇപ്പോള്‍ 54 ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ടവരെ കൊന്നു എന്നതാണ് കോണ്‍ഗ്രസിന്റെയും കമ്മ്യൂണിസ്റ്റുകളുടെയും പുതിയ പ്രചാരണം.
പാകിസ്ഥാനില്‍ മതനിന്ദയുടെ പേരില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ കൊല്ലപ്പെടുന്നതിലും സൗദി അറേബ്യയിലോ ഇറാനിലോ ബൈബിള്‍ തുറക്കാന്‍ സമ്മതിക്കാത്തതിലും പ്രതികരിക്കാത്തവരാണ് ഇപ്പോള്‍ മണിപ്പൂരിന്റെ കാര്യത്തില്‍ മുതലക്കണ്ണീരൊഴുക്കുന്നത്.
മെയ്തി ഭാഷ സംസാരിക്കുന്ന ഹിന്ദുക്കള്‍ അവരെ ഒരു സുപ്രഭാതത്തില്‍ ബിജെപി ആദിവാസികളായി പ്രഖ്യാപിക്കുന്നു. വാസ്തവത്തില്‍ മെയ് തി വിഭാഗത്തില്‍ ക്രിസ്ത്യാനികളും മുസ്ലികളും ഉണ്ടെന്ന കാര്യം ഈ പ്രചാരകര്‍ മറച്ചുപിടിക്കുന്നു.
ബിജെപി അധികാരത്തില്‍ വന്നതിന് ശേഷമാണ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയോട് ചേര്‍ത്ത് നിര്‍ത്തിയത്. നല്ല വികസനപ്രവര്‍ത്തനങ്ങളിലൂടെയാണ് ബിജെപി അത് ചെയ്യുന്നത്.
നാഗാ, കുക്കി എന്നീ ഗോത്രവര്‍ഗ്ഗക്കാരില്‍ മഹാഭൂരിപക്ഷം ക്രിസ്ത്യാനികളാണ്. കുന്നിന്മുകളില് താമസിക്കുന്ന ഇവര്‍ റിസര്‍വ്വ് വനങ്ങളില്‍ ആണ് താമസിക്കുന്നത്.
പട്ടികവര്‍ഗ്ഗക്കാരായി പ്രഖ്യാപിക്കപ്പെട്ടതോടെ മെയ്തെ വിഭാഗം മലമുകളിലെ ഭൂമി കയ്യടക്കിയേക്കും എന്ന ഭയമാണ് കുക്കി ഗോത്രവിഭാഗം മെയ്തെ വിഭാഗത്തെ ആക്രമിക്കാന്‍ കാരണമെന്ന് പറയുന്നു. കുക്കി ഗോത്രവര്‍ഗ്ഗക്കാര്‍ മെയ്തെ വിഭാഗത്തിനെതിരെ ആക്രമണം അഴിച്ചുവിട്ടതോടെ മലനിരകളിലേക്ക് കയറി മെയ് തെ വിഭാഗം അക്രമം അഴിച്ചിവിട്ടു. എന്തായാലും ഒരു കാര്യം ഉറപ്പ്. ആരാധനയെച്ചൊല്ലിയോ വിശ്വാസത്തെ ചൊല്ലിയോ ഉള്ള തര്‍ക്കമല്ല ഇപ്പോള്‍ അവിടെയുള്ളത്. ഈ തര്‍ക്കമാണ് വര്‍ഗ്ഗീയ വല്‍ക്കരിച്ച് മുതലെടുത്ത് കൊണ്ടിരിക്കുന്നത്. ക്രിസ്ത്യാനികളെ ഭയപ്പെടുത്തി ബിജെപിയില്‍ നിന്നകറ്റാനാണ് കേരളത്തില്‍ സിപിഎം, സിപിഐ, കോണ്‍ഗ്രസ്, മുസ്ലിംലീഗ് തുടങ്ങിയ പാര്‍ട്ടികള്‍ ശ്രമിക്കുന്നത്. പള്ളി കത്തിച്ചു എന്ന വ്യാജപ്രചാരണങ്ങളെ തോല്പിക്കാന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സംഘമായി ചേര്‍ന്ന് പള്ളികള്‍ക്ക് പെയിന്റടിച്ച് കൊടുക്കുകയും അറ്റകുറ്റപ്പണികള്‍ ചെയ്തുകൊടുക്കുകയും ചെയ്യുന്നു എന്നത് തന്നെ ആര്‍എസ്എസിനും ബിജെപിയ്ക്കും ഇതില്‍ പങ്കില്ലെന്നതിന്റെ തെളിവാണ്. സൈന്യം ഇറങ്ങി കണ്ടാല്‍ ഉടന്‍ വെടിവെയ്ക്കുക എന്ന ഉത്തരവ് ഇറക്കിയതോടെ സമാധാന നില ഇവിടെ താല്‍ക്കാലികമായി പുനസ്ഥാപിക്കപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: