കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ദി കേരള സ്റ്റോറി എന്ന സിനിമ നിരോധിക്കാന്‍ തീരുമാനം. വിദ്വേഷവും അക്രമവും ഒഴിവാക്കുന്നതിനും സംസ്ഥാനത്ത് സമാധാനം നിലനിര്‍ത്തുന്നതിനുമാണ് ഇത്.
ദി കേരള സ്റ്റോറി വളച്ചൊടിച്ച കഥയാണെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. അതേസമയം വിലക്കിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കേരള സ്റ്റോറിയുടെ നിര്‍മ്മാതാവ് വിപുല്‍ ഷാ പറഞ്ഞു. നിയമ വ്യവസ്ഥകള്‍ പ്രകാരം സാധ്യമായതെല്ലാം ചെയ്യുമെന്ന് അദ്ദേഹം വെളിപ്പെടുത്തി.
അടുത്തിടെ, തമിഴ്നാട്ടിലെ തിയേറ്ററുകളില്‍ നിന്ന് ദ കേരള സ്റ്റോറി പിന്‍വലിച്ചിരുന്നു. ഭീഷണിയെ തുടര്‍ന്നാണിത്. അതേസമയം റിലീസ് ചെയ്ത് മൂന്നാം ദിവസമായ ഇന്നലെ ആഭ്യന്തര ബോക്സ് ഓഫീസില്‍ ചിത്രം 16 കോടി രൂപ കളക്ഷന്‍ നേടി. മൊത്തം വരുമാനം 35-കോടിയിലധികമായി
ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയത് മുതല്‍ വിവാദങ്ങളില്‍ പെട്ടിരുന്നു. കേരളത്തില്‍ നിന്ന് 32,000 പെണ്‍കുട്ടികളെ കാണാതാകുകയും പിന്നീട് ഭീകര സംഘടനയായ ഐഎസില്‍ ചേരുകയും ഉണ്ടായെന്ന് ട്രെയിലറില്‍ പരാമര്‍ശിച്ചത് വിവാദമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: