ന്യൂദല്‍ഹി : തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ന് ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്നും അത് പിന്നീട് ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്നും ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും സമീപപ്രദേശങ്ങളിലും ഉണ്ടായിരുന്ന
ചുഴലിക്കാറ്റ് സമാന സ്ഥിതി നിലവില്‍ തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും അതിനോട് ചേര്‍ന്നുള്ള തെക്കന്‍ ആന്‍ഡമാന്‍ കടലിനും മുകളിലാണെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
മുന്നറിയിപ്പിനെ തുടര്‍ന്ന് തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഒഡീഷ, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സംസ്ഥാനങ്ങളിലെ ദുരന്തനിവാരണ സേന സജ്ജമാണ്.
തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ന് മുതല്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വരെയാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്കി. ചെന്നൈയിലും പരിസര പ്രദേശങ്ങളിലും കൂടുതല്‍ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഈ മാസം 11വരെ കടലില്‍ പോകരുതെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് ഏജന്‍സി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഇന്ന് മുതല്‍ 12 ാം തീയതി വരെ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്ക് സമീപമുള്ള ടൂറിസം, ഓഫ്ഷോര്‍ പ്രവര്‍ത്തനങ്ങള്‍, ഷിപ്പിംഗ് എന്നിവ നിയന്ത്രിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: