ശ്രീനഗര്‍: ജമ്മു കശ്മീരിലെ രജൗരിയില്‍ സുരക്ഷാസേന ആരംഭിച്ച തെരച്ചില്‍ തുടരുന്നു. ഭീകരസാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ പതിനഞ്ച് ദിവസമായി കശ്്മീരിന്റെ വിവിധ ഭാഗങ്ങളില്‍ സൈന്യം തെരച്ചില്‍ നടത്തുകയാണ്. രജൗരിയിലെ കണ്ഠി വനത്തില്‍ കുടുങ്ങിയ ഭീകരരെ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് സൈന്യവും പോലീസും.
പ്രദേശത്ത് കൂടുതല്‍ സൈന്യത്തെ വിന്യസിച്ച് സുരക്ഷ ശക്തമാക്കി. ഭീകര വിരുദ്ധ പോരാട്ടത്തില്‍ പ്രത്യക പരിശീലനം ലഭിച്ച കമാന്‍ഡോകളും രജൗരിയിലെത്തി. കണ്ഠി വനത്തിനുള്ളിലകപ്പെട്ടിരിക്കുന്ന ഭീകരര്‍ക്ക് ഏപ്രില്‍ 20ന് പൂഞ്ചില്‍ സൈന്യത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ പങ്കുള്ളതായാണ് സൈന്യം വ്യക്തമാക്കുന്നത്. സംഭവത്തില്‍ 250ലധികം പേരെ ചോദ്യം ചെയ്തു. ഭീകരര്‍ക്ക് സഹായം നല്കിയ ആറ് പേരെ അറസ്റ്റ് ചെയ്തെന്നുമാണ് റിപ്പോര്‍ട്ട്.
നിലവിലെ സാഹചര്യത്തില്‍ കശ്മീരിലെ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് കഴിഞ്ഞ ദിവസം പ്രദേശം സന്ദര്‍ശിച്ചു. പൂഞ്ചിലെ ഭിംബര്ഗലിയിലും രജൗരിയിലുമായി കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ഏറ്റുമുട്ടലില്‍ പത്ത് സൈനികര്‍ വീരമൃത്യു വരിച്ചു. ശനിയാഴ്ചത്തെ ഏറ്റുമുട്ടലില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു.
അതേസമയം, പുല്‍വാമയില്‍ സ്ഫോടകവസ്തുക്കളുമായെത്തിയ ഭീകരനെ പോലീസ് അറസ്റ്റ് ചെയ്തു. ആറ് കിലോ ഗ്രാം ഇപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസാണ് (ഐഇഡി) ഇയാളില്‍ നിന്ന് പിടികൂടിയത്. ബുദ്ഗാം സ്വദേശി ഇഷ്ഫാഖ് അഹമ്മദ് വാനിയെയാണ് കശ്മീര്‍ പോലീസ് അറസ്റ്റ് ചെയ്തത്. യഥാസമയം ഇയാളെ പിടികൂടാന്‍ സാധിച്ചത് വന്‍ അപകടം ഒഴിവാക്കിയെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും കശ്മീര്‍ പോലീസ് ട്വീറ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: