കൊളംമ്പോ: ക്ഷേത്രത്തിന് സമീപം അനധികൃതമായി പള്ളി പണിത് മിഷനറി പ്രവര്‍ത്തകര്‍. ശ്രീലങ്കയിലെ കോപ്പായി ഡിവിഷനിലാണ് സംഭവം. ശ്രീലങ്കന്‍ തമിഴ വംശജര്‍ ദിനംപ്രതി മിഷനറികളെ നേരിടേണ്ടിവരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ് ഇത്. പ്രാരംഭ ഘട്ടത്തില്‍ സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കാനുള്ള നഗ്നമായ ശ്രമത്തെ ഹിന്ദുക്കള്‍ എതിര്‍ത്തെങ്കിലും പള്ളി പണിയാന്‍ അനുവദിച്ചുവെന്നും ദേശീയ മാധ്യമ റിപ്പോര്‍ട്ട്.
എന്നാല്‍ തുടക്കം മുതല്‍തന്നെ ക്ഷേത്രഭരണസമിതി പള്ളിയെ എതിര്‍ക്കുകയും കോപ്പായി ഡിവിഷന് സെക്രട്ടറിക്ക് നിവേദനം നല്‍കുകയും ചെയ്തു. ക്ഷേത്രം ഉള്‍പ്പെടുന്ന വലിയകാമം ഡിവിഷനിലെ പ്രതിമാസ യോഗത്തിലാണ് ഡിവിഷന് അംഗം അയ്ങ്കരന്‍ വിഷയം ഉന്നയിച്ചത്. സെല്‍വ സന്നിധി ക്ഷേത്രത്തിന് സമീപം അനുമതി വാങ്ങാതെ കെട്ടിടം വരുന്നതായി അധികൃതരെ അറിയിച്ചു.
ഒരു വീട് ആരാധന കേന്ദ്രമാക്കുന്ന പ്രവണതകള്‍ മുന്നേ കണ്ടിട്ടുണ്ട്. സമാനമായ രീതീയിലാണ് ഇവിടെയും പണി ആരംഭിച്ചത്. വീട് നിര്‍മ്മിക്കാന്‍ മാത്രമാണ് അനുമതി ലഭിച്ചത്. ഇത് മതപരമായ ആരാധനാലയമായി ഉപയോഗിക്കുന്നതിന് മുന്‍കൂര്‍ അനുമതി വാങ്ങിയിട്ടില്ലെന്നും പ്രദേശത്തെ മതസൗഹാര്‍ദം സംരക്ഷിക്കാന്‍ അധികാരികള്‍ ആ കോണില്‍ നിന്ന് ഇതിനെ സമീപിക്കണമെന്നും ഹൈന്ദവ സംഘടന പ്രവര്‍ത്തകര്‍ ആരോപിച്ചു.
പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടും അധികൃതര്‍ നടപടിയെടുക്കാത്തതിനാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്. പള്ളി പരിസരത്ത് താമസിക്കുന്ന ഹിന്ദുക്കളും ക്രിസ്ത്യാനികളും തമ്മിലുള്ള സമാധാനം തകര്‍ക്കുമെന്ന ആശങ്ക പരിഹരിക്കുന്നതില്‍ അധികാരികള്‍ പരാജയപ്പെട്ടതില്‍ ക്ഷേത്ര കമ്മിറ്റി അതൃപ്തി പ്രകടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: