മുംബൈ: രാജ്യത്ത് ലാന്‍ഡ് ജിഹാദ് തുടരുന്നുവെന്ന് സ്ഥിരികരിച്ചതും അല്ലത്തതുമായ നിരവധി ഉദാഹരണങ്ങള്‍ നിലവിലുണ്ട്. ഇപ്പോഴിതാ ഇതുസംബന്ധിച്ചുള്ള രണ്ട് പുതിയ സംഭവങ്ങളാണ് പുറത്തുവരുന്നത്. ഒന്ന് മഹാരാഷ്ട്രയില്‍ നിന്നും മറ്റൊന്ന് ആന്ധ്രാപ്രദേശില്‍ നിന്നുമാണ്. ഇസ്ലാംവാദികള്‍ ക്ഷേത്രഭൂമി പിടിച്ചെടുത്തതാണ് രണ്ട് സംഭവങ്ങളും വ്യക്തമാക്കുന്നത്. ഇതിന്റെ വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്.
ഇതില്‍ ആദ്യ സംഭവം മഹാരാഷ്ട്രയിലെ മുമ്പ്രയില്‍ ആണ്. എന്‍സിപി എംഎല്‍എ ജിതേന്ദ്ര ഔഹാദിന്റെ മണ്ഡലം കൂടിയായ ഇവിടുത്തെ ഒരു മുസ്ലീം ഭൂരിപക്ഷമേഖലയില്‍ കുന്നിന് മുകളിലെ ഒരു പുരാതന ശിവക്ഷേത്രം തകര്‍ക്കപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. ഹിന്ദുസ്ഥാന്റെ റിപ്പോര്‍ട്ട് പ്രകാരം കുന്നിന് മുകളില്‍ ഉയര്‍ത്തിയിരുന്ന കാവി കൊടി നശിപ്പിക്കുകയും ഒറ്റരാത്രികൊണ്ട് 250 മൃതദേഹങ്ങള്‍ സ്ഥലത്ത് അടക്കി സ്ഥലം ശ്മശാനമാക്കി മാറ്റുകയും ചെയ്തുവെന്നും വ്യക്തമാക്കി.
2013ല്‍ ട്രെക്കിംഗിന്റെ ഭാഗമായി മലമുകളില്‍ എത്തിയ യുവാക്കളാണ് ശിവലിംഗം കണ്ടെത്തിയത്. ഇതേതുടര്‍ന്നാണ് ഇവിടെ കാവി കൊടി ഉയര്‍ത്തുകയും ആരാധനയും ആരംഭിച്ചത്. ഹിന്ദുസമൂഹം മലമുകളിലെ ശിവലിംഗ കുറിച്ചറിഞ്ഞ് എത്തുന്നത് പതിവായി. ഇത് അറിഞ്ഞ ലാന്‍ഡ് ജിഹാദ് മാഫിയ ലിംഗത്തെ നശിപ്പിക്കുകയായിരുന്നു.
സമീപ പ്രദേശങ്ങളിലുള്ള വളരെ കുറച്ചുപേര്‍ മാത്രമാണ് സംഭവം അറിഞ്ഞത്. വിഷയം വലുതായി പോലീസ് സ്റ്റേഷനില്‍ എത്തുമുമ്പ് തന്നെ മതവാദികള്‍ എല്ലാം ഒത്തുക്കിതീര്ത്തിരുന്നു. ലിംഗം കണ്ടെത്തിയ ഹിന്ദു യുവാക്കളെ അവര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. മുസ്ലീം ശവകുടീരങ്ങള്‍ക്ക് പുറമെ സൈറ്റില്‍ ഒരു പച്ച കൊടിമരവും സ്ഥാപ്പിച്ചു. വസ്തുതകള്‍ വ്യക്തമാക്കുന്നതിനും കൈയേറ്റങ്ങള്‍ നീക്കം ചെയ്യുന്നതിനും ഭൂമി അതിന്റെ യഥാര്‍ത്ഥ ഉടമകള്‍ക്ക് പുനഃസ്ഥാപിക്കുന്നതിനും സംസ്ഥാന സര്‍ക്കാര്‍ ഒരു സമ്പൂര്‍ണ്ണ അന്വേഷണം നടത്തണമെന്നുമുള്ള ആവശ്യങ്ങള്‍ ഉയരുന്നുണ്ട്.
മല്ലേശ്വര സ്വാമി ദേവസ്ഥാനത്തിന്റെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രം സ്ഥിതി ചെയ്യുന്ന ആന്ധ്രാപ്രദേശിലെ അന്നമയ ജില്ലയില്‍ നിന്നുള്ളതാണ് രണ്ടാമത്തെ സംഭവം. ക്ഷേത്രഭൂമി കൈയേറാന്‍ ശ്രമിച്ച ഇസ്ലാംവാദികളെ പ്രദേശവാസികള്‍ ചോദ്യം ചെയ്യുകയും ഒഴിയാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഇതേതുടര്‍ന്നാണ് ഇവര്‍ പ്രദേശവാസികളായ ഹിന്ദുക്കളെ ആക്രമിച്ചത്. തുടര്‍ന്ന് ക്ഷേത്രം തകര്‍ക്കുമെന്നും ആക്രമികള്‍ ഭീഷണിപ്പെടുത്തി. വെടുകുര്ത്തി പഞ്ചായത്തിലെ സന്യാസിവാരിപള്ളി ഗ്രാമത്തിലാണ് സംഭവം. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രം കൈയേറാന്‍ ശ്രമിച്ചവര്‍ക്കെതിരെ പോലീസോ പ്രാദേശിക ഭരണകൂടമോ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: