മേജര്‍ രവി
കേരളത്തില്‍ നടന്ന കാര്യങ്ങളാണ് ‘ദ് കേരള സ്റ്റോറി’യില്‍ ഉള്ളത്. യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി സിനിമയെടുക്കുമ്പോള്‍ അതുപോലെ കാണാന്‍ സാധിക്കണം. സിനിമയില്‍ ഒരു സമുദായത്തെ മുഴുവനായി ആക്ഷേപിച്ചിട്ടില്ല. വളരെ നന്നായി ചിത്രീകരിച്ച സിനിമയാണ് ദ് കേരള സ്റ്റോറി. കുട്ടികള്‍ എങ്ങനെ വഴി തെറ്റിപ്പോകാം, ആരാണ് അതിന് പിന്നില്‍ എന്നെല്ലാമാണ് സിനിമ പറയുന്നത്. സമുദായത്തിന് അകത്തെ പുഴുക്കുത്തുകളെയാണ് തുറന്നുകാട്ടുന്നത്. സ്വര്‍ണക്കടത്ത് നടത്തുന്നവരുടെ പേര് വരുമ്പോള്‍ അതില്‍ പലരും ഇസ്ലാം സമുദായത്തില്‍പ്പെട്ടവരാണെന്ന് കരുതി എല്ലാം മുസ്ലിങ്ങളും കള്ളക്കടത്തുകാരാണ് എന്നര്‍ത്ഥമില്ല.
ഇത്തരം സംഭവങ്ങള്‍ക്ക് പിന്നിലുള്ളവരാണ് സിനിമയ്ക്കെതിരെ പ്രകോപിതരാകുന്നത്. അവര്‍ക്കാണ് അസഹിഷ്ണുത.
ഹിന്ദുക്കള്‍ അവരുടെ കുട്ടികളെ പൈതൃകവും സംസ്കാരവും പഠിപ്പിക്കുന്നില്ലെങ്കില്‍ അവര്‍ ചതിക്കുഴികളില്‍ വീഴും. വിവാദം സിനിമയ്ക്ക് ഗുണമാണ് ചെയ്തിട്ടുള്ളത്. സിനിമയുടെ മേക്കിങ് വളരെ പെര്‍ഫക്ഷനോടെയാണ്. ഓരോ ഷോട്ടുകളും അന്താരാഷ്ട്ര നിലവാരം പുലര്‍ത്തുന്നു.
സിനിമ ചര്‍ച്ച ചെയ്യുന്ന പ്രമേയം നിരവധി തവണ ഞാന്‍ ഉള്‍പ്പടെയുള്ളവര്‍ ചാനലുകളിലും മറ്റും ചര്‍ച്ച ചെയ്തിട്ടുള്ളതാണ്. ഈ ചിത്രം ആരുടേയും മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതല്ല. സിനിമയെ സിനിമയായി കാണുക, ആസ്വദിക്കുക. ഇല്ലെങ്കില്‍ വിട്ടുകളയുക.
വോട്ട് രാഷ്ട്രീയമാണ് സിനിമയെ എതിര്‍ക്കുന്നവരുടേത്. ജനങ്ങളെ തമ്മില്‍ അടിപ്പിച്ച് രാഷ്ട്രീയം കളിക്കരുത്. ഇന്നത്തെ തലമുറയ്ക്ക് കാര്യങ്ങള്‍ മനസ്സിലാകും. അവരെ മണ്ടന്മാരായി കണക്കാക്കരുത്. ദ് കേരള സ്റ്റോറി കേരളത്തിന് എതിരെയല്ല. കേരളത്തില്‍ നടന്ന കഥ പറയുന്നതുകൊണ്ട് അത് കേരളത്തെ അപമാനിക്കുന്നുവെന്ന് തോന്നിയിട്ടില്ല. എന്റെ ദൈവം മാത്രം ശരിയെന്ന് പറയുന്ന പ്രവണതയും തെറ്റാണ്. എതിര്‍ക്കുന്നവര്‍ ആദ്യം സിനിമ കാണട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: