കോഴിക്കോട്: ബാല വികാസ കേന്ദ്ര സമന്വയ സമിതിയോടനുബന്ധമായി പ്രവര്‍ത്തിക്കുന്ന സേവാ കേന്ദ്രങ്ങളിലെ കാര്യകര്‍ത്താക്കന്മാര്‍ക്ക് വേണ്ടിയുള്ള സംസ്ഥാന തല പ്രശിക്ഷണത്തിന് കോഴിക്കോട് സേവാഭാരതി ബാലികാസദനത്തില്‍ തുടക്കം. കൊളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം നിര്‍വ്വഹിച്ചു. സി. ബാലഗോപാലന് അധ്യക്ഷനായി.
വി. അനില്‍കുമാര്‍, കെ. കൃഷ്ണന്‍കുട്ടി, വി. ദയാനന്ദന്, ആര്. സജീവന് എന്നിവര്‍ സംസാരിച്ചു. സീമാ ജാഗരണ്‍ മഞ്ച് ദേശീയ സംയോജകന്‍ എ. ഗോപാലകൃഷ്ണന്, വി.കെ. പുഷ്പലത, എം. ബാലകൃഷ്ണന് എന്നിവര്‍ ക്ലാസെടുത്തു.
സ്വാമിനി ശിവാനന്ദപുരി, പി.പി. സുരേഷ് ബാബു, ശ്യാം പ്രകാശ് നാരായണന്, ജെന്ന തോമസ് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സംസാരിക്കും. ഒമ്പതിന് വൈകിട്ട് സമാപന സമ്മേളനത്തില്‍ ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന അധ്യക്ഷന്‍ പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ സമാപന പ്രസംഗം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: