തിരുവനന്തപുരം: മുതലാളിത്തരാജ്യങ്ങളിലേക്കും ഇസഌമിക രാജ്യങ്ങളിലേക്കും മാത്രം സന്ദര്‍ശനം നടത്തുന്ന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിമാര്‍ എന്തുകൊണ്ട് കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലേക്ക് പോകുന്നില്ല എന്ന ചോദ്യത്തിന് ഉത്തരമാകുന്നു. പിണറായി വിജയനും സംഘവും കമ്മ്യൂണിസ്റ്റ് രാജ്യം സന്ദര്‍ശിക്കുന്നു. വികസനമാതൃക പഠിക്കാന്‍ ചൈനയിലേക്കോ റഷ്യയിലേക്കോ കൊറിയയിലേക്കോ ഒന്നുമല്ല പോകുന്നത്. ക്യൂബയിലേക്കാണ് യാത്ര. അതും ആരോഗ്യത്തെക്കുറിച്ചു പടിക്കാന്. മുഖ്യമന്ത്രിക്കൊപ്പം ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജും ഉദ്യോഗവൃന്ദവും പോകുന്നുണ്ട്.
കേരളസഭയുടെ പേരില്‍ അമേരിക്കയില്‍ നടക്കുന്ന സമ്മേളനത്തിനു പോകുന്ന മുഖ്യമന്ത്രിയും സംഘവും ലോകബാങ്ക് പ്രതിനിധികളുമായും ചര്‍ച്ച ചെയ്യുമെന്നാണ് പറയുന്നത്. മുഖ്യമന്ത്രിിയുടെ പി എ ആണ് ചര്‍ച്ചാസംഘത്തിലെ ഒരാള്‍. ഇതിനെല്ലാം ഔദ്യോഗിക അംഗീകാരം നല്‍കണമെന്നാവശ്യപ്പെട്ട് വിദേശകാര്യമന്ത്രാലയത്തെ സമീപിച്ചിരിക്കുകയാണ്.
യുഎഇയില്‍ ബിസിനസ്സ്മീറ്റില് പങ്കെടുക്കാന്‍ അനുമതി തേടിയത് കഴിഞ്ഞ ദിവസം വിദേശകാര്യമന്ത്രാലയം തള്ളിയിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: