ചണ്ഡീഗഡ്: ഐപിഎല്ലില്‍ പഞ്ചാബ് കിങ്സിനെതിരെ മുംബൈ ഇന്ത്യന്‍സ് തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയെങ്കിലും അവരുടെ നായകന് രോഹിത് ശര്‍മ നാണക്കേടിന്റെ റിക്കോര്‍ഡ് ബുക്കില്‍ ഇടംപിടിച്ചു. മൂന്ന് പന്ത് നേരിട്ട് പൂജ്യത്തിന് പുറത്തായ രോഹിത് ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ പൂജ്യത്തിന് പുറത്താവുന്ന നായകനെന്ന റിക്കോര്ഡിനൊപ്പമാണെത്തിയത്.
ക്യാപ്റ്റനെന്ന നിലയില്‍ പത്താം തവണയാണ് രോഹിത് പൂജ്യനായി പുറത്താവുന്നത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മുന്‍ നായകന് ഗൗതം ഗംഭീറിന്റെ റിക്കോര്‍ഡിനൊപ്പമാണ് ഇതോടെ രോഹിത് എത്തിയത്.
ഇതിന് പുറമെ ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ തവണ പൂജ്യത്തിന് പുറത്തായ ബാറ്റര്‍മാരിലും രോഹിത് ഒന്നാം സ്ഥാനത്തെത്തി. പഞ്ചാബിനെതിരെ പൂജ്യത്തിന് പുറത്തായത് രോഹിത്തിന്റെ ഐപിഎല്‍ കരിയറിലെ പതിനഞ്ചാമത് ഡക്കായിരുന്നു. കൊല്‍ക്കത്ത താരം സുനില്‍ നരെയ്ന്, മുന്‍ പഞ്ചാബ് താരം മന്ദീപ് സിങ്, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക് എന്നിവര്‍ക്കൊപ്പമാണ് ഇപ്പോള്‍ കാര്‍ത്തിക്. പഞ്ചാബിനെതിരായ മത്സരത്തിന് മുമ്പ് 14 ഡക്കുകളുമായി ചെന്നൈ സൂപ്പര്‍ കിംഗ്സ് താരം അംബാട്ടി റായുഡുവിനൊപ്പം രണ്ടാം സ്ഥാനത്തായിരുന്നു രോഹിത്.
രോഹിത് പൂജ്യത്തിന് പുറത്തായെങ്കിലും ഉജ്ജ്വല വിജയമാണ് മുംബൈ ഇന്ത്യന്‍സ് നേടിയത്. പഞ്ചാബ് കിങ്സ് ഉയര്‍ത്തിയ ടുത്തപ്പോള്‍ സൂര്യകുമാര്‍ യാദവ് 31 പന്തില്‍ 66 റണ്‍സെടുത്തു. കാമറൂണ്‍ ഗ്രീന്‍ 18 പന്തില്‍ 23 റണ്‍സെടുത്തു. തിലക് വര്‍മ 10 പന്തില്‍ 26 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ടിം ഡേവിഡ് 10 പന്തില്‍ 19 റണ്‍സുമായി പുറത്താകാതെ നിന്നു. നേരത്തെ മുംബൈയില്‍ നടന്ന മത്സരത്തില്‍ പഞ്ചാബ് മുംബൈയെ പരാജയപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: