അന്തരിച്ച സുശാന്ത് സിംഗ് രാജ്പുത് പ്രധാന വേഷത്തില്‍ എത്തിയ നീരജ് പാണ്ഡെയുടെ എം എസ് ധോണി ദ അണ്‍ടോള്‍ഡ് സ്റ്റോറി ഈ മാസം തിയറ്ററുകളില്‍ വീണ്ടും റിലീസ് ചെയ്യും.
നീരജ് പാണ്ഡെ സംവിധാനം ചെയ്ത ഏറ്റവും പ്രശസ്ത ക്രിക്കറ്റ് കളിക്കാരിലൊരാളായ മഹേന്ദ്ര സിംഗ് ധോണിയുടെ ജീവചരിത്രം 2016 ലാണ് ആദ്യം പുറത്തിറങ്ങിയത്. ചിത്രം ഈ മാസം 12 ന് ഹിന്ദിയിലും തമിഴ്, തെലുങ്ക് ഭാഷകളിലുമാണ് റിലീസ് ചെയ്യുക. റിലീസായ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു ചിത്രം.
എംഎസ് ധോണി: ദി അണ്‍ടോള്‍ഡ് സ്റ്റോറി സ്റ്റാര്‍ സ്റ്റുഡിയോകള്‍ക്ക് മാത്രമല്ല, ലോകമെമ്പാടുമുള്ള ഇന്ത്യക്കാര്‍ക്കും പ്രധാനപ്പെട്ട ചിത്രമാണ്. ഇത് നമ്മുടെ ക്രിക്കറ്റ് ക്യാപ്റ്റന്റെ കഥയാണ് എന്നതാണ് കാര്യം. ധോണിയുടെ ആരാധകര്‍ക്ക് ക്രിക്കറ്റിന്റെ മാസ്മരിക നിമിഷങ്ങള്‍ പുനരാവിഷ്കരിച്ചത് ഒരിക്കല്‍ കൂടി കാണാന്‍ അവസരം നല്‍കുക എന്നതാണ് വീണ്ടും റിലീസ് ചെയ്യുന്നതിന്റെ ലക്ഷ്യം,- ഡിസ്നി സ്റ്റാര്‍ സ്റ്റുഡിയോസ് മേധാവി ബിക്രം ദുഗ്ഗല്‍ പറഞ്ഞു.
സുശാന്തിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായി ഈ ബയോപിക് മാറി. 2020 ജൂണ്‍ 14നാണ് സുശാന്ത് മരിച്ചത്. മുംബൈയിലെ അപ്പാര്‍ട്ട്മെന്റിലാണ് താരത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സുശാന്തിന്റെ മരണവാര്‍ത്ത കേട്ട് ധോണി ഞെട്ടിയെന്ന് സംവിധായകന് നീരജ് പാണ്ഡെ പറഞ്ഞിരുന്നു.
സുശാന്തിനെ കൂടാതെ കിയാര അദ്വാനി, ദിഷ പടാനി, അനുപം ഖേര്‍, ഭൂമിക ചൗള എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: