അഹമ്മദാബാദ്: ബ്രഹ്മപുരം മാലിന്യ നിര്‍മ്മാമര്‍ജ്ജന പദ്ധതി സ്വാകാര്യകമ്പനിക്കു നല്‍കിയതില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന കൊച്ചി നഗരസഭക്ക് അഹമ്മദാബാദ് നഗരസഭയെ മാതൃകയാക്കാം. സ്വകാര്യ കമ്പനി 2000 കോടിക്ക് നടപ്പാക്കാമെന്നു പറഞ്ഞ പദ്ധതി അഹമ്മദാബാദ് നഗരസഭ 142 കോടിക്കാണ് നടപ്പാക്കുന്നത്. അഴിമതിയില്ല, കടബാധ്യതയുമില്ല.മാലിന്യ മലയ്‌ക്ക് തീ പിടിച്ചിട്ടില്ല. ദുര്‍ഗന്ധവും ഇല്ല.
1980 മുതലുള്ള മാലിന്യമാണ് വളരെ വ്യക്തമായി തരതിക്കുന്നത്. ഇത് രാജ്യത്തിലെ മറ്റ് വേസ്റ്റ് മാനേജമെന്റ് പ്ലാന്റുകള്‍ക്ക് തന്നെ മാതൃകയാണ്. കേരളം ഉള്‍പ്പെടുയുള്ള സംസ്ഥാനങ്ങളിലെ വിവിധ പ്ലാന്റുകള്‍ സ്വകാര്യ കമ്പനികള്‍ കരാര്‍ നല്‍ക്കുമ്പോളാണ് അഹമ്മാബാദ് നഗരസഭ സ്വന്തമായി ഇത് നടപ്പിലാക്കുന്നത്.
അഹമ്മദാബാദിലെ ഭീമാകാരമായ മാലിന്യക്കൂമ്പാരം മൗണ്ട് പിരാന എന്ന അപരനാമത്തില്‍, നഗരം വൃത്തിയായി സൂക്ഷിക്കുന്നതില്‍ മുന്‍കാലങ്ങളില്‍ സംഭവിച്ച എല്ലാ പിഴവുകളുടെയും സാക്ഷ്യമായിരുന്നു. 55 മീറ്റര്‍ ഉയരമുള്ള മാലിന്യമല വര്‍ഷം മുഴുവനും ഉയര്‍ത്തുന്ന ദുര്‍ഗന്ധം നഗരത്തിന്റെ പേരിന് കളങ്കമായിരുന്നു.
ഭരണാധികാരികളുടെ ഇച്ഛാശക്തിയുടെ അടയാളമാണ് ഇന്നീ പ്രദേശം. രണ്ടുവര്‍ഷങ്ങള്‍ക്ക് മുമ്പ് അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ പിരാന വേസ്റ്റ് മാനേജ്‌മെന്റ് പദ്ധതി നടപ്പാക്കി. ഒരു കോടി ടണ്‍ മാലിന്യം സംസ്‌കരിക്കാനുള്ള പദ്ധതി നടപ്പിലാക്കി.
അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പിരാന മാലിന്യ പര്‍വതം പൊളിച്ചുമാറ്റാനുള്ള ദൗത്യം ആരംഭിച്ചു. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി ദിവസവും പ്രതിദിനം 300 ടണ്‍ മാലിന്യമാണ് നീക്കം ചെയ്യുന്നത്. ചരലും പ്ലാസ്റ്റിക്കും ഫോസിലൈസ് ചെയ്ത മാലിന്യങ്ങളില്‍ നിന്ന് വേര്‍തിരിക്കുന്നു.
ജില്ലയിലെ വിശലമായ ഒരു പ്രദേശത്താണ് സ്ഥിതിചെയ്യുന്ന ഈ പ്ലാന്റില്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ സ്വച്ഛഭാരത് പദ്ധതിയുടെ ഭാഗമായി മൂന്നു ഘട്ടമായിയാണ് മാലിന്യ നിര്‍മ്മാര്‍ജനം ചെയ്യുന്നത്. ആദ്യഘട്ടത്തില്‍ പ്ലസ്റ്റിക്കും മണ്ണും നീക്കം ചെയ്യും. ഇങ്ങനെ ലഭിക്കുന്ന മണ്ണ ദേശീയ പാത വികസനത്തിന് ഉപയോഗിക്കുന്നു. സമാനമായി ലഭിക്കുന്ന പ്ലാസ്റ്റിക്ക് സുചീകരണത്തിന് ശേഷം സംസ്ഥാനത്തെ സിമ്മന്റ് കമ്പനികള്‍ക്കും നല്‍കും. രാവും പകലുമായി പ്രവര്‍ത്തിക്കുന്ന എട്ടു പ്ലാന്റുകളാണ് നഗരസഭ പരിധിയിലുള്ളത്. ദിവസേനയുള്ള മാലിന്യങ്ങളും ഇതിനൊപ്പം സംസ്‌കരിക്കപെടുന്നു. ബ്രഹ്മപുരം പോലുള്ള സ്ഥങ്ങള്‍ക്കും ഇത് മാതൃകയാണ്.
ഇപ്പോള്‍, മാലിന്യം വേര്‍തിരിക്കാനുള്ള ട്രോമല്‍ യന്ത്രം ഒരു ദിവസം 300 ടണ്‍ മാലിന്യം വേര്‍തിരിക്കുന്നു, എന്നാല്‍ അത്തരം നൂറു കണക്കിന് യന്ത്രങ്ങളാണ് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. വലിയ മാലിന്യ മലയാണെങ്കിലും ഇവിടെയെത്തിയാല്‍ ദുര്‍ഗന്ധമോ പൊട്ടിയൊഴുകലോ ഒന്നുമില്ലന്നതാണ് പ്രത്യേകത. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ഇവിടെ മാലിന്യമേ ഉണ്ടാകില്ല. അങ്ങിനെ വരുമ്പോള്‍ 1980 മുതല്‍ മാലിന്യം കുന്നു കൂട്ടിയിട്ടിരുന്ന ഈ സ്ഥലത്തിന് 2200 കോടിയോളം രൂപ വിലയുണ്ടാകും.
115 ലക്ഷം കോടി മെട്രിക് ടണ്‍ വേസ്റ്റാണ് ഈ പ്ലാന്റില്‍ മാത്രം നിര്‍മ്മാജനം ചെയ്യുന്നതെന്ന് അഹമ്മാബാദ് മാലിന്യ നിര്‍മ്മാര്‍ജന പദ്ധതി ഡയറക്ടര്‍ ഹര്‍ഷത് സോളങ്കി പറഞ്ഞു. സ്വച്ഛഭാരത് പദ്ധതിയുടെ ഭാഗമായി 2018 ആരംഭിച്ച ഈ പ്രക്രിയയില്‍ ലഗസി മാലിന്യം പോലും സംസ്‌കരിക്കപെടുന്നുവെന്നും അദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: