മണിരത്നത്തിന്റെ ‘പൊന്നിയന്‍ സെല്വന് 2 തിയേറ്റകള്‍ കൈയ്യടക്കുന്നിതിനിടെ സിനിമയുടെ ഗാനം കോപ്പിയടിയാണെന്ന് ആരോപണം. എ.ആര്. റഹ്മാന് സംഗീത സംവിധാനം ചെയ്ത ‘വീര രാജ വീര’ എന്ന ഗാനത്തിന് എതിരെയാണ് ആരോപണം. ധ്രുപദ് ഗായകന് ഉസ്താദ് വാസിഫുദ്ദീന്‍ ദാഗറാണ് ഗാനം കോപ്പിയടിയാണെന്ന് ആരോപണം ഉന്നയിച്ചിരിക്കുന്നത്.
ദാഗര്‍ ബ്രദേഴ്സ് എന്നറിയപ്പെടുന്ന തന്റെ അച്ഛന് ഉസ്താദ് സഹീറുദ്ദീനും അമ്മാവന് ഫയാസുദ്ദീന്‍ ദാഗറും ചേര്‍ന്ന് പാടിയ ശിവസ്തുതിയുടെ അതേ താണ്ഡവ ശൈലിയില്‍ ആണ് ചിത്രത്തിലെ ഗാനം ഒരുക്കിയിരിക്കുന്നതെന്നാണ് വാസിഫുദ്ദീന്റെ പരാതി. അദാന രാഗത്തിലുള്ള കോംമ്പോസിഷന്‍ ചെയ്തത് തന്റെ അമ്മാവനായ ഉസ്താദ് സഹീറുദ്ദീന്‍ ദാഗറാണെന്നും ഇത് തന്റെ പിതാവായ ഫയാസുദ്ദീന്‍ ദാഗറുമൊത്ത് വര്‍ഷങ്ങളോളം പാടിയതാണെന്നും വാസിഫുദ്ദന്‍ പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് പിഎസ് 2 വിന്റെ നിര്‍മാണ കമ്പനികളിലൊന്നായ മദ്രാസ് ടാക്കീസിന് വാസിഫുദ്ദീന്‍ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ഗാനം ചെയ്യുന്നതിനായി മദ്രാസ് ടാക്കീസും എ.ആര് റഹ്മാനും അനുവാദം ചോദിച്ചിരുന്നുവെങ്കില്‍ തങ്ങള്‍ ഒരിക്കലും വേണ്ടെന്ന് പറയില്ല. എന്നാല്‍ വാണിജ്യ താത്പ്പര്യങ്ങള്‍ക്ക് വേണ്ടി ഇങ്ങനെ ചെയ്യുന്നത് ശരിയല്ലെന്നും വാസിഫുദ്ദീന്‍ പ്രതികരിച്ചു.
ഏപ്രില്‍ 28ന് തിയേറ്ററുകളില്‍ എത്തിയ പൊന്നിയിന്‍ സെല്വന് 2 ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ 250 കോടി ക്ലബ് കളക്ഷനില്‍ കേറി. തിയേറ്ററുകളില്‍ പ്രേക്ഷക ശ്രദ്ധ നേടിയാണ് ചിത്രം മുന്നേറുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: