തിരുവനന്തപുരം: കോടതി വ്യവഹാരങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഒടുവില്‍ പ്രണയം നടിച്ച യുവതികളെ ഭീകരസംഘടന ഐഎസിലേക്ക് എത്തിക്കുന്ന യാഥാര്‍ത്ഥ്യം വെളിപ്പെടുത്തുന്ന ബോളിവുഡ് ചിത്രം ദ കേരള സ്റ്റോറി നാളെ രാജ്യത്ത് റിലീസാകും. കേരളത്തില്‍ ആദ്യ ആഴ്ച 21 തിയെറ്ററുകളില്‍ ചിത്രം റിലീസാകും.
തിയെറ്റര്‍ ലിസ്റ്റ്-
1. തിരുവനന്തപുരം- ഏരീസ് പ്ലക്സ്,
2. തിരുവനന്തപുരം- പിവിആര്‍ ലുലു
3. പുനലൂര്‍- ദേവ
4. കൊച്ചി- പിവിആര്‍ ലുലു
5. കൊച്ചി- സിനിപോളിസ്
6. കൊച്ചി- ഷേണായീസ്
7. തൃശൂര്‍- ഇനോക്സ്
8. തൃശൂര്‍- ജോസ്
9. പെരുമ്പാവൂര്‍- ഇവിഎം
10. ആലുവ- മാതാ
11. ഇരിഞ്ഞാലക്കുട- ചെമ്പകശേരിയില്‍
12. പാലക്കാട്- അരോമ
13. കോഴിക്കോട്- ക്രൗണ്‍
14. കോഴിക്കോട്- സിനിപോളിസ്
15. കോഴിക്കോട്- റീഗല്‍ (ഈസ്റ്റഹില്‍)
16. കാസര്‍ഗോഡ്- സിനികൃഷ്ണ
17. കാഞ്ഞങ്ങാട്- ദീപ്തി
18. മഞ്ചേരി- ലാഡര്‍
19. പെരിന്തല്‍മണ്ണ- വിസ്മയ
20. വടകര- കീര്‍ത്തി
21. വളാഞ്ചേരി- പോപ്പുലര്‍
ഇതിനകം മിക്ക തിയെറ്ററുകളിലേയും സീറ്റ് ബുക്കിങ് പൂര്‍ത്തിയായി വരികയാണ്. ചില തിയെറ്ററുകള്‍ ഹൗസ് ഫുള്‍ ആയതിനെ തുടര്‍ന്ന് ടിക്കറ്റ് ബുക്കിങ് നിര്‍ത്തി.
നേരത്തേ, സിനിമയുടെ പ്രദര്‍ശനവും റിലീസും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ജം ഇയ്യത്തുല്‍ ഉലമായെ ഹിന്ദ് നല്കിയ ഹര്‍ജിയില്‍ ഇടപെടാന്‍ സുപ്രീം കോടതി വിസമ്മതിച്ചിരുന്നു. പകരം കേരള ഹൈക്കോടതിയെ സമീപിക്കാനും അപേക്ഷ നല്കിയാല് കേസ് ഇന്നു തന്നെ പരിഗണിക്കാനും ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. സിനിമയുടേതു സാങ്കല്പിക കഥയാണെന്ന മുന്നറിയിപ്പു കൂടി ചേര്‍ക്കണമെന്ന ആവശ്യം നിര്‍മാതാവ് വിപുല്‍ അമൃത് ലാല്‍ ഷാ അംഗീകരിച്ചില്ല. പ്രത്യേക മുന്നറിയിപ്പു വേണമെന്നു ഹര്‍ജിക്കാര്‍ക്കു വേണ്ടി വൃന്ദ ഗ്രോവര്‍ വാദിച്ചപ്പോള്‍, സിനിമ പൂര്‍ണമായി നിരോധിക്കണമെന്ന ആവശ്യമാണ് മറ്റൊരു ഹര്‍ജിയിലൂടെ കുര്‍ബാന്‍ അലി ഉന്നയിച്ചത്. കുര്‍ബാന്‍ അലിയുടെ ഹര്‍ജി കഴിഞ്ഞദിവസം ജസ്റ്റിസ് കെ.എം.ജോസഫ് അധ്യക്ഷനായ ബെഞ്ചിനു മുന്‍പാകെയും എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: