ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ തെരച്ചില്‍. ഭീകരപ്രവര്‍ത്തനങ്ങളുടെ ഫണ്ടിങ്ങുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച രാവിലെയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ എന്‍ഐഎ തെരച്ചില്‍ നടത്തി വരുന്നത്.
ബാരമുള്ള, കിഷ്ത്വാര്‍ എന്നിവിടങ്ങളിലായി 16 സ്ഥലങ്ങളിലായാണ് എന്‍ഐഎ തെരച്ചില്‍ നടത്തി വരുന്നത്. ജമാഅത്ത് ഇ ഇസ്ലമിയ എന്ന സംഘടനയുമായി ബന്ധമുള്ളവരുടെ സ്ഥാപനങ്ങള്‍ വീടുകള്‍ എന്നിവ കേന്ദ്രീകരിച്ചും തെരച്ചില്‍ നടക്കുന്നുണ്ടെന്നാണ് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: