തിരുവനന്തപുരം: അബുദാബി സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന നിക്ഷേപക സംഗമത്തിലും വിവിധ സംഘടനകളുടെ പരിപാടികളിലും പങ്കെടുക്കുന്നതിനു യുഎഇ സര്‍ക്കാരിന്റെ ക്ഷണമുണ്ടെന്ന പേരില്‍ യാത്രനുമതി തേടിയ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിസംഘത്തിനും തിരിച്ചടി. ഇത്തരം സംഗമത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കേണ്ട കാര്യമില്ലെന്നും പകരം ഒദ്യോഗിക സംഘത്തെ അയച്ചാല്‍ മതി എന്നുമാണ് വിദേശകാര്യ മന്ത്രാലയം സംസ്ഥാന സര്‍ക്കാരിനെ അന്തിമമായി അറിയിച്ചിരിക്കുന്നത്. ഇതോടെ,
കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നടത്താനിരുന്ന യുഎഇ സന്ദര്‍ശനം റദ്ദാക്കി.മന്ത്രിമാരായ പി.രാജീവ്, പി.എ.മുഹമ്മദ് റിയാസ്, ചീഫ് സെക്രട്ടറി വി.പി.ജോയി എന്നിവര്‍ അടങ്ങുന്ന 9 അംഗ സംഘം ഏഴിനു പോകാന്‍ ആയിരുന്നു ആലോചന. എട്ട് മുതല്‍ 10 വരെ അബുദാബി നാഷനല്‍ എക്സിബിഷന് സെന്ററിലാണ് നിക്ഷേപക സംഗമം. യുഎഇ മന്ത്രി ഡോ.താനി അഹമ്മദ് അല്‍ സെയൂദിയാണ് മുഖ്യമന്ത്രിയെ ക്ഷണിച്ചത്. വിദേശ രാജ്യങ്ങള്‍ നേരിട്ടു മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ക്ഷണിക്കുന്നതിന്റെ അനൗചിത്യവും അനുമതി നിഷേധിക്കാന്‍ കാരണമായി. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും അസാന്നിധ്യത്തില്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം സംഗമത്തില്‍ പങ്കെടുക്കും. സംഘത്തില്‍ ആരൊക്കെ ഉണ്ടാകണം എന്നു തീരുമാനം ആയിട്ടില്ല. അനുമതിക്കുള്ള അപേക്ഷ ഒരു മാസത്തോളം പരിഗണനയില്‍ വച്ച ശേഷമാണ് കേന്ദ്ര സര്‍ക്കാര്‍ നിഷേധിച്ചത്.
യുഎഇയുടെ ഔദ്യോഗിക ക്ഷണം എന്നത് വെറും തള്ള്; മുഖ്യമന്ത്രിയുടെ യാത്ര മകനെ കാണാന്‍’ എന്ന തലക്കെട്ടില്‍ ജന്മഭൂമി വാര്‍ത്ത നല്‍കിയിരുന്നു. യാത്ര റദ്ദാക്കിയതോടെ അത് ശരിവെച്ചിരിക്കുകയാണ്
മുഖ്യമന്ത്രിക്ക് ഔദ്യോഗിക ക്ഷണമൊന്നും യു എ ഇ നല്‍കിയിട്ടില്ല. ഇന്ത്യന്‍ എംബസിയോ യുഎഇ കോണ്‍സിലേറ്റോ അറിഞ്ഞുമാത്രമേ ഔദ്യോഗിക ക്ഷണം ഉണ്ടാകൂ. കേരള മുഖ്യമന്ത്രിയെ ക്ഷണിച്ച വിവരം എംബസി അറിഞ്ഞിട്ടില്ല. ഔദ്യോഗികമായി യുഎഇ സര്‍ക്കാറിന്റെ പരിപാടിയില്‍ പങ്കെടുക്കണമെങ്കില്‍ കേന്ദ്ര സര്‍ക്കാറിന്റെ അനുമതിയും ആവശ്യമാണ്. മറ്റൊരു രാജ്യത്തെ മുഖ്യമന്ത്രിമാരെ ക്ഷണിക്കുന്ന രീതിയും പതിവില്ല.
ഇന്‍വെസ്റ്റിമെന്റ് മീറ്റില്‍ പങ്കെടുക്കാന്‍ പ്രത്യേക ക്ഷണമൊന്നും ആവശ്യമില്ല. എന്നിട്ടും ഓദ്യോഗിക ക്ഷണം എന്നൊക്കെ പറഞ്ഞ് പൊങ്ങച്ചം അടിക്കുകയായിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ പിണറായി വിജയന് അബുദാബിയില്‍ സ്വകാര്യസന്ദര്‍ശനം നടത്തിയിരുന്നു. അവിടെ ജോലി ചെയ്യുന്ന മകന് വിവേക് കിരണിനെ സന്ദര്‍ശിക്കുക മാത്രമായിരുന്നു പരിപാടി. യൂറോപ്യന്‍ സന്ദര്‍ശനത്തിനു ശേഷമാണ് മുഖ്യമന്ത്രി പിണറായി വിജയന് ദുബായില്‍ എത്തിയത്. യുഎഇയില്‍ മുഖ്യമന്ത്രിയ്ക്ക് ഔദ്യോഗിക പരിപാടികള്‍ ഒന്നും ഉണ്ടായിരുന്നില്ല. സ്വീകരിക്കാന്‍ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്നു പ്രതിനിധി എത്തിയിരുന്നെങ്കിലും മുഖ്യമന്ത്രിയെ ഹോട്ടലില്‍ എത്തിക്കാന്‍ മലയാളി സ്ഥാപനത്തിന്റെ വാഹനമാണ് എത്തിയത്.
തിരുവനന്തപുരത്ത് ലുലുഗ്രൂപ്പിന്റെ മാള്‍ ഉദ്ഘാടനത്തിന് എത്തിയപ്പോള്‍ മന്ത്രി ഡോ. താനി അഹമ്മദ്, ദുബായ് എക്സ്പോയില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിയെ ക്ഷണിക്കുകയും 2022 ഫെബ്രുവരിയില്‍ എക്സ്പോയില്‍ പങ്കെുക്കുകയും ചെയ്തിരുന്നു. സൗഹൃദത്തിന്റെ പേരിലുള്ള ക്ഷണം എന്നല്ലാതെ ഔദ്യോഗിക പരിവേഷമൊന്നും അന്നു പറഞ്ഞിരുന്നില്ല. അവിടെ കേരള പവലിയന് ഉദ്ഘാടനവും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: