ബംഗളുരു: കോണ്‍ഗ്രസ ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകന് പ്രിയങ്ക് ഖാര്‍ഗെയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കാരണം കാണിക്കല്‍ നോട്ടീസ്. ദല്‍ഹിയില്‍ ഒരു കഴിവുകെട്ട മകന് ഇരിക്കുകയാണെങ്കില്‍, നിങ്ങള്‍ക്ക് എങ്ങനെ കുടുംബം നയിക്കാനാകും. കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഉദ്ദേശിച്ച് പ്രിയങ്ക് ഖാര്‍ഗെ ഇങ്ങനെ പറഞ്ഞത്.
പ്രധാനമന്ത്രിക്കെതിരെ മോശം പരാമര്‍ശം നടത്തിയതിന് പ്രിയങ്ക് ഖാര്‍ഗെയ്ക്കെതിരെ പരാതി ലഭിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷന് പറഞ്ഞു.മാതൃകാ പെരുമാറ്റച്ചട്ടത്തിലെ വ്യവസ്ഥകളുടെ വെളിച്ചത്തില്‍ പ്രസംഗത്തിന്റെ വീഡിയോ പരിശോധിച്ചപ്പോള്‍ ‘നാലായക്ക്’ എന്ന് പരാമര്‍ശം കണ്ടെന്നും അത് മാതൃക പെരുമാറ്റ ചട്ടലംഘനമാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കി.
‘മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് നടപടി സ്വീകരിക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് അറിയിക്കണമെന്ന് കാട്ടി പ്രിയങ്ക് ഖാര്‍ഗെയ്ക്ക് നോട്ടീസ് നല്‍കിയതായും തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. കലബുര്‍ഗി ജില്ലയിലെ ചിറ്റാപൂരില്‍ നിന്ന് വീണ്ടും ജനവിധി തേടുന്ന കോണ്‍ഗ്രസ് എംഎല്‍എയാണ് പ്രിയങ്ക്.
പ്രധാനമന്ത്രി നരേന്ദ്ര മോദി കലബുര്‍ഗിയില്‍ വന്നപ്പോള്‍ ബഞ്ചാര സമുദായക്കാരോട് പറഞ്ഞത് നിങ്ങള്‍ ഭയപ്പെടേണ്ട. ബഞ്ചാരയുടെ മകന് ദല്‍ഹിയില്‍ ഇരിക്കുന്നു എന്നാണ് . ഇത് ഉദ്ധരിച്ചാണ് കഴിവ് കെട്ട മകന് എന്ന് പ്രിയങ്ക് പരിഹസിച്ചത്.
അതേസമയം പ്രിയങ്കിന്റെ യോഗ്യതയെ ചോദ്യം ചെയ്ത് ബിജെപിയും തിരിച്ചടിച്ചു. മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകന് എന്നതിലുപരി എന്ത് യോഗ്യതയാണ് പ്രിയങ്കിനുളളതെന്നാണ് ബി ജെ പി നേതാക്കള്‍ ചോദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: