തിരുവനന്തപുരം: തൃശൂര്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നടന്ന ആറ് ബിജെപി-ആര്‍എസ് എസ് പ്രവര്‍ത്തകരുടെ രാഷ്ട്രീയക്കൊലപാതകങ്ങള്‍ എന്ന് കരുതിയിരുന്നവ യഥാര്‍ത്ഥത്തില്‍ വര്‍ഗ്ഗീയക്കൊലപാതകങ്ങളായിരുന്നുവെന്ന് തെളിഞ്ഞു. അതീവ രഹസ്യമായി തൃശൂര്‍ ജില്ലയിലെ തീരദേശമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദസംഘടനയാണ് പിന്നില്‍. 1997ലെ തൃശൂരിലെ റെയില്‍വേ സ്റ്റേഷനില്‍ നടന്ന സ്ഫോടനക്കേസിന്റെ അന്വേഷണമാണ് ഒടുവില്‍ ആറ് വര്‍ഗ്ഗീയക്കൊലപാതകളുടെ ചുരുളഴിക്കുന്നതിലേക്ക് എത്തിയത്.
തൃശൂരില്‍ തീവണ്ടിയില്‍ ഒരു ഡിസംബര്‍ ആറിന് നാല് പേരുടെ കൊലയ്ക്കിടയാക്കിയ ബോംബ് സ്ഫോടനത്തെക്കുറിച്ചുള്ള അന്വേഷണമാണ് തൃശൂരില്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരുടെ കൊലപാതകങ്ങള്‍ വെറും രാഷ്ട്രീയക്കൊലകളല്ല, പകരം കൃത്യമായ ആസൂത്രണത്തോടെ നടത്തിയ വര്‍ഗ്ഗീയ ക്കൊലപാതകങ്ങള്‍ ആയിരുന്നു എന്ന് കണ്ടെത്തിയത്. തീവണ്ടിയിലെ ബോംബ് സ്ഫോടനത്തിന് പിന്നില്‍ തമിഴ്നാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനയായ അല്‍ ഉമ്മയാണെന്ന് കണ്ടെത്തി. വൈകാതെ കേരളത്തില്‍ ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകരുടെ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച തൃശൂര്‍ കേന്ദ്രമായി പ്രവര്‍ത്തിച്ച തീവ്രവാദസംഘടനയേയും കണ്ടെത്തി. ജംഇയ്യത്തുല്‍ ഇസ് ഹാനിയ എന്ന പേരില്‍ തൃശൂര്‍ ആസ്ഥാനമായി രഹസ്യപ്രവര്‍ത്തനം നടത്തിയ സംഘടന അതിനകം ആറുപേരെ കൊന്നതായി കണ്ടെത്തി. കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ചിന്റെ ഭീകരവാദവിരുദ്ധ സെല്‍ ആണ് ഇക്കാര്യം കണ്ടെത്തിയത്.
ഇവയാണ് തൃശൂരിനെ ഞെട്ടിച്ച രാഷ്ട്രീയക്കൊലപാതകങ്ങള്‍ എന്ന് കരുതിയിരുന്ന വര്‍ഗ്ഗീയക്കൊലപാതകങ്ങള്‍:
വാടാനപ്പള്ളി രാജീവ് കൊലപാതകം- 1995 ഡിസംബര്‍ 29
മതിലകം സന്തോഷ് കൊലപാതകം- 1996 ആഗസ്ത് 10
പാലക്കാട് കൊല്ലങ്കോട് മണി കൊലപാതകം- 1996 ആഗസ്ത് 16
മലപ്പുറം വളാഞ്ചേരി താമി കൊലപാതകം- 1996 ആഗസ്ത് 23
മാള, കൊടുങ്ങല്ലൂര്‍ മോഹനചന്ദ്രന് കൊലപാതകം -1996 ആഗസ്ത് 14
തൊഴിയൂര്‍ സുനില്‍ കൊലപാതകം- 1994 ഡിസംബര്‍ 4
തൃശൂര്‍ റെയില്‍വേ സ്റ്റേഷന് സ്ഫോടനത്തിലെ മുഖ്യപ്രതി തൃശൂര്‍ ജില്ലയിലെ മുല്ലശ്ശേരിയിലുള്ള അയൂബ് ആണെന്ന് കണ്ടെത്തിയതോടെ പ്രതി മുങ്ങുകയായിരുന്നു. പ്രതി തൃശൂരിന്റെ തീരദേശങ്ങളില്‍ ഒളിവിലിരിക്കുകയാണെന്ന് പിന്നീട് കണ്ടെത്തി. ഇതോടൊപ്പം വെളിപ്പെട്ട മറ്റൊരു സത്യം ഇതാണ്- തൃശൂരിലെ തീരദേശങ്ങളില്‍ തീവ്രവാദം രൂക്ഷമാണ്. 1992ല്‍ രൂപീകൃതമായ ജംഇയ്യത്തുല്‍ ഇസ് ഹാനിയ ആണ് ഈ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലെന്നും കണ്ടെത്തി.
അതോടെയാണ് രാഷ്ട്രീയക്കൊലപാതകങ്ങളെ എഴുതിത്തള്ളിയിരുന്ന ആറ് കൊലപാതകങ്ങള്‍ ഈ സംഘടന നടത്തിയ വര്‍ഗ്ഗീയ കൊലപാതകങ്ങളാണെന്ന് കണ്ടെത്തിയത്. എട്ട് പേരാണ് ഈ സംഘനയുടെ നട്ടെല്ല്. മുഖ്യആസൂത്രകനായ സെയ്തലവി അന്‍വരി ഉള്‍പ്പെടെ നാല് പേര് ഇപ്പോള്‍ വിദേശത്തേക്ക് കടന്നിരിക്കുകയാണ്.
1998ല്‍ മുംബൈ വിമാനത്താവളം വഴിയാണ് സെയ്തലവി അന്‍വരിയും കൂട്ടരും ദുബായിലേക്ക് കടന്നത്. തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ബോംബാക്രമണം നടത്തിയ അയൂബ് ഇയാള്‍ക്കൊപ്പമാണ് ദുബായിലേക്ക് കടന്നതെന്ന് കരുതുന്നു. ഇവര്‍ വ്യാജപാസ്പോര്‍ട്ടിലാണ് കടന്നിരിക്കുന്നത്. എന്നാല്‍ ദുബായിലേക്ക് കടന്നു എന്ന് പ്രചരിപ്പിച്ച് അയൂബ് തീരദേശ മേഖലയില്‍ തന്നെ കഴിയുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. കൊല്ലപ്പെട്ട ആറ് പേരും തൃശൂരിലെ അതത് മേഖലയിലെ ആര്‍എസ്എസിന്റെയോ ബിജെപിയുടെയോ ഭാരവാഹികളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: