മുംബയ് : പരിക്കേറ്റതിനെ തുടര്‍ന്ന് ലക്നൗ സൂപ്പര്‍ ജയന്റ്സ്് താരങ്ങളായ കെ എല്‍ രാഹുലിനും ജയ്ദേവ് ഉനദ്കട്ടിനും ഐ പി എല്ലി ലെ ഇനിയുളള മത്സരങ്ങള്‍ കളിക്കാനാകില്ല. അടുത്ത മാസം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ നടക്കാനിക്കെയാണ് താരങ്ങള്‍ക്ക് പരിക്കേറ്റത്.
റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിനിടെയാണ് ലക്നൗ സൂപ്പര്‍ ജയന്റ്സ് നായകനായ കെഎല്‍ രാഹുലിന് തുടയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. വെറ്ററന്‍ പേസര്‍ ജയ്ദേവ് ഉനദ്കട്ടിന്റെ തോളെല്ലിനാണ് സാരമായി പരിക്കേറ്റത്.
ജൂണ്‍ 7 മുതല്‍ 11 വരെ ലണ്ടനില്‍ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മുമ്പ് രാഹുലിന്റെ ശാരിരികക്ഷമത വീണ്ടെടുക്കാനാകുമോ എന്ന കാര്യം സംശയത്തിലാണ്.
രാഹുലിന്റെ സ്കാനിംഗ് മുംബൈയില്‍ ബിസിസിഐ നിര്‍ദ്ദേശിച്ച സ്ഥാപനത്തില്‍ നടത്തും. പരിക്കേറ്റ ഭാഗത്ത് വേദനയും വീക്കവും ഉണ്ടാകും. ഇത് ഭേദമാകാന്‍ 24 മുതല്‍ 48 മണിക്കൂര്‍ വരെ എടുക്കും. അതിനുശേഷം മാത്രമേ സ്കാന്‍ ചെയ്യാന്‍ കഴിയൂ.സ്കാനിംഗ് കഴിഞ്ഞാലേ പരിക്ക് എത്രത്തോളം ഗുരുതരമാണെന്ന് അറിയാനാകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: