ചെന്നൈ : പ്രമുഖ തമിഴ് ചലച്ചിത്ര നടനും നിര്‍മാതാവും സംവിധായകനുമായ മനോബാല (69) അന്തരിച്ചു. കരള്‍ സംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം. 240ലേറെ സിനിമകളില്‍ ഹാസ്യതാരമായി വേഷമിട്ടു. നാല്‍പതിലേറെ സിനിമകള്‍ നിര്‍മിച്ചിട്ടുണ്ട്. തമിഴ്, കന്നഡ സിനിമകള്‍ മനോബാല സംവിധാനം ചെയ്തിട്ടുണ്ട്.
പ്രശസ്ത സംവിധായകന്‍ ഭാരതിരാജയുടെ സഹായി ആയാണ് മനോബാല സിനിമയിലേക്ക് എത്തുന്നത്. 1982 ല്‍ ആഗായ ഗംഗ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായി. 2000 ന്റെ ആദ്യ പകുതിയോടെ ജനപ്രിയ ഹാസ്യതാരമായി. പിതാമഹന്‍, ചന്ദ്രമുഖി, യാരടീ നീ മോഹിനി, തമിഴ് പടം, അലക്സ് പാണ്ഡിയന്‍, അരമനൈ തുടങ്ങിയ ചിത്രങ്ങളില്‍ അദ്ദേഹം അവതരിപ്പിച്ച വേഷങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളത്തില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ജോമോന്റെ സുവിശേഷങ്ങള്‍ എന്ന ചിത്രത്തില്‍ മനോബാല ചെയ്ത വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: