കൽപ്പറ്റ: നവരസ സ്കൂൾ ഓഫ് ഡാൻസ് ആൻ്റ് മ്യൂസിക്സിന്റെ ഇരുപത്തി ഒന്നാമത് ഡാൻസ് ഫെസ്റ്റ് നിലാ പൊങ്കൽ 2023 ഏന്ന പേരിൽ വൈവിധ്യമായ പരിപാടികളോടെ കൽപ്പ പുളിയാർമല കൃഷ്ണപ്രഭ ഗൗഡർ ഹാളിൽ വെച്ച് നടന്നു. നൃത്ത അരങ്ങേറ്റം, സെമി ക്ലാസിക്കൽ ഡാൻസ്, നാടൻ നൃത്തം, നൃത്തശിൽപ്പം, പാട്ട്മേളം, സ്നേഹാദരവ്, അശരണർക്കുള്ള സാമ്പത്തിക സഹായം കൈമാറൽ എന്നീ പരിപാടികൾ സംഘടിപ്പിച്ചു.
കോഴിക്കോട് ജില്ലാ കലക്ടർ എ.ഗീത ഐ എ എസ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി കലക്ടർ കെ.ദേവകി, ക്ഷീരവികസനം ഡിഡി ഉഷാദേവി ഏന്നിവരും, പ്രമുഖ നൃത്ത ധ്യാപകരായ കലാമണ്ഡലം പ്രതിഭശിവദാസ്, ഹിപ്സ് റഹ്മാൻ, സന്തോഷ് വാളാൽ മാസ്റ്റർ, ജയപ്രകാശ് മാസ്റ്റർ, ഹാരിസ് വെള്ള മുണ്ട, ഷീബ, സലാം മാസ്റ്റർ, പി.വി അഭിലാഷ്, രാജേഷ് മാസ്റ്റർ, കലാമണ്ഡലം റെസി ഷാജിദാസ്, ജയകുമാർ മാസ്റ്റർ, ഉമ ടീച്ചർ, പ്രദീപ് മാനന്തവാടി (കേരളകൗമുദി), കൃഷ്ണകുമാർ പി എം (മലയാള മനോരമ)ഏന്നിവരെ പുരസ്കാരം നൽകി ആദരിച്ചു
അശരണരും നിത്യരോഗികളുമായ കുടുംബത്തെ സഹായിക്കുന്ന നവജീവൻ ഓട്ടോറിക്ഷ ജീവനചാരിറ്റബ്ൾ സൊസൈറ്റിക്കും മറ്റും സാമ്പത്തിക സഹായവും നൽകി.
സ്കൂൾ മാനേജർ സലാം കൽപ്പറ്റ അധ്യക്ഷത വഹിച്ചു. പ്രദീപ് മാനന്തവാടി, ശ്രികൃഷ്ണകുമാർ PM, അദ്ധ്യാപകരായ സന്തോഷ് വാളാട്,കലാമണ്ഡലം പ്രതിഭശിവദാസ്, പി.വി അഭിലാഷ്, ഹാരിസ് മാസ്റ്റർ, ഷീബതോമസ് രക്ഷിതാക്കളായ വിനീത മനോജ്, കെ.സിലേഖിത,മഹേഷ് കുമാർ എൻ ആർ സുനീഷ് പി ,സുധീഷ് എം, സുരേന്ദ്രൻ വി.കെ (ജന്മഭൂമി) റാഷിദ് മുഹമ്മദ്, ഗിരീഷ് പി.വൈത്തിരി, വിക്രം ആനന്ദ്, ഉണ്ണിനിറം, ഏസ് സെൽവരാജ്, ടി.പി അറഫാത്ത്, രഞ്ജന ശശി, ജോൺസൺ പുൽപ്പള്ളി, കെ.സിംന ജയേഷ്, പി സുഭാഷിണി, ആർ.ജയൻ കോണിക്ക, എം.മനു, ജോണി, എ.പി.ബാലമുരളി, എംസിന്ദൂർ ജയേഷ്, ഷിനോയ് തോമസ്, എം വി രഞ്ജിത്ത്, സുരേഷ് രാമൻകുട്ടി , സുബിൻ എം അമ്പിലേരി, എൽ ഇ ഡി മുസ്തഫ, പ്രധാന ദ്ധ്യാപിക രേണുക സലാം എന്നിവർ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: