ലക്നൗ: ഐപിഎല്‍ ക്രിക്കറ്റില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍.ലക്നൗ സൂപ്പര്‍ ജയന്റ്സ്, ചെന്നൈ സൂപ്പര്‍ കിംഗ്സിനെ നേരിടുമ്പോള്‍ പഞ്ചാബ് കിംഗ്സ,് മുംബൈ ഇന്ത്യന്‍സുമായി കൊമ്പുകോര്‍ക്കും. ലക്നൗ സൂപ്പര്‍ ജയന്റ്സ് -ചെന്നൈ സൂപ്പര്‍ കിംഗ്സ് മത്സരം ലക്നൗവില്‍ ഉച്ചയ്ക്ക് ശേഷം 3.30നാണ്. പഞ്ചാബ് കിംഗ്സ് -മുംബൈ ഇന്ത്യന്‍സ് മത്സരം മൊഹാലിയില്‍ രാത്രി 7.30 ന്.
അതേസമയം അഹമ്മദാബാദില്‍ ഇന്നലെ രാത്രി നടന്ന മത്സരത്തില്‍ ദല്‍ഹി ക്യാപിറ്റല്‍സ് ഗുജറാത്ത് ടൈറ്റന്‍സിനെ അഞ്ച് റണ്‍സിന് പരാജയപ്പെടുത്തി.അഞ്ചാം ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 23 എന്ന നിലയിലായിരുന്നു ദല്‍ഹി ക്യാപിറ്റല്‍സ്. എന്നാല്‍ അക്സര്‍ പട്ടേലും അമന് ഹാമിന് ഖാനും റിപാല്‍ പട്ടേലും മികച്ച പ്രകടനം പുറത്തെടുത്തപ്പോള്‍ ദല്‍ഹി ക്യാപിറ്റല്‍സ് സ്കോര്‍ 8 വിക്കറ്റിന് 130 എന്ന നിലയിലെത്തി.
ലക്ഷ്യം പിന്തുടരുന്ന ഗുജറാത്ത് ടൈറ്റന്‍സിന്റെ കഥയും വ്യത്യസ്തമായിരുന്നില്ല. ഏഴ് ഓവറിനുള്ളില്‍ 4 വിക്കറ്റുകള്‍ അവര്‍ക്ക് നഷ്ടമായി. നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സെടുക്കാനേ ഗുജറാത്തിന് കഴിഞ്ഞുള്ളൂ. 59 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ടോപ് സ്കോറര്‍. മുഹമ്മദ് ഷമിയാണ് കളിയിലെ താരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: