ചെന്നൈ: മുള്ളും മലരും എന്ന തമിഴ് സീരിയലിലെ നടി ശാലിനിയുടെ ഡിവോഴ്സ് ഫോട്ടോഷൂട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. ഭര്‍ത്താവുമായി വേര്‍പിരിയുന്നതായി പ്രഖ്യാപിച്ചാണ് ഫോട്ടോഷൂട്ട് നടത്തിയത്.
ഫോട്ടോകളില്‍ ചുവന്ന ഗൗണിലാണ് ശാലിനി. ‘വിവാഹമോചനം’ എന്ന് എഴുതിയ ബാനറുമായി നടി സന്തോഷത്തോടെ പോസ് ചെയ്യുന്നത് കാണാം. മറ്റൊരു ഫോട്ടോയില്‍ വിവാഹദിനത്തിലെ ഫോട്ടോകള്‍ സന്തോഷത്തോടെ വലിച്ചുകീറുന്നു. ‘എനിക്ക് 99 പ്രശ്നങ്ങളുണ്ട്, ഭര്‍ത്താവ് ഒന്നുമല്ല’ എന്ന സൈന്‍ ബോര്‍ഡ് ഉയര്‍ത്തിപ്പിടിച്ചിരിക്കുന്ന ചിത്രവുമുണ്ട്.
ഒരു മോശം ദാമ്പത്യം ഉപേക്ഷിക്കുന്നതില്‍ കുഴപ്പമില്ല, കാരണം നിങ്ങള്‍ക്ക് സന്തോഷത്തോടെയിരിക്കാന്‍ അര്‍ഹതയുണ്ട്. സ്വന്തം ജീവിതത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുക. നിങ്ങള്‍ക്കും നിങ്ങളുടെ കുട്ടികള്‍ക്കും മികച്ച ഭാവി സൃഷ്ടിക്കാന്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുക. മറ്റുളളവര്‍ക്ക് വിവാഹമോചിതയുടെ സന്ദേശം എന്ന പേരിലുളള അടിക്കുറിപ്പില്‍ കുറിച്ചിരിക്കുന്നു.
‘വിവാഹമോചനം ഒരു പരാജയമല്ല. ഇത് ഒരു വഴിത്തിരിവാണ്. ജീവിതത്തില്‍ നല്ല മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്നു. വിവാഹബന്ധം ഉപേക്ഷിച്ച് ഒറ്റയ്ക്ക് നില്ക്കാന് വളരെയധികം ധൈര്യം ആവശ്യമാണ്. അതിനാല്‍ വിവാഹമോചനത്തിന്റെ വക്കത്തുളള എല്ലാ ധീര വനിതകള്‍ക്കും ഞാന്‍ ഇത് സമര്‍പ്പിക്കുന്നു- നടി പറയുന്നു.
പോസ്റ്റ് ചെയ്തതിന് പിന്നാലെ താരത്തിന് പിന്തുണയുമായി നിരവധി പേര് രംഗത്തെത്തി. പരിഹസിക്കുന്ന പോസ്റ്റുകളും ഉണ്ട്.
2020 ജൂലൈയിലാണ് ശാലിനി റിയാസിനെ വിവാഹം കഴിച്ചത്.ശേഷം മകള്‍ റിയ ജനിച്ചു. എന്നാല്‍ ഏതാനും മാസം മുമ്പ് ഭര്‍ത്താവ് മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ചിരുന്നു. മുള്ളും മലരും എന്ന ടിവി സീരിയലിലൂടെയാണ് ശാലിനിയുടെ അരങ്ങേറ്റം. സൂപ്പര്‍ മോം എന്ന റിയാലിറ്റി ഷോയിലാണ് അവസാനമായി അഭിനയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: