തിരുവനന്തപുരം: വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന തീവെപ്പ് കേസില്‍ ബിജെപി തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ വി.ജി.ഗിരികുമാറിനെ അറസ്റ്റു ചെയ്തത് സിപിഎമ്മിന്റെ നിര്‍ദ്ദേശപ്രകാരമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ്. തീവെപ്പ് കേസില്‍ നിരവധി അന്വേഷണ ഏജന്‍സികള്‍ വര്‍ഷങ്ങളായി കിണഞ്ഞു പരിശ്രമിച്ചിട്ടും ബിജെപി, ആര്‍എസ്എസ് നേതൃത്വത്തിനെതിരെ യാതൊരു തെളിവും ലഭിച്ചിട്ടില്ല.
നാലുവര്‍ഷം അന്വേഷിച്ചിട്ടും കിട്ടാത്ത തെളിവുകള്‍ കോര്‍പ്പറേഷനിലെ പിന്‍വാതില്‍ നിയമന സമരം ശക്തമാകുന്ന ഘട്ടത്തില്‍ ഇന്ന് രാവിലെ എങ്ങിനെയാണ് കിട്ടിയതെന്ന് മനസിലാകുന്നില്ല. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഇപ്പോള്‍ നടക്കുന്ന പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ ബിജെപി കഴിഞ്ഞ ദിവസങ്ങളിലാരംഭിച്ച സമരങ്ങളിലും, ഇന്നലെയാരംഭിച്ച നിയമപോരാട്ടത്തിലും സിപിഎമ്മിനുണ്ടായ പരിഭ്രാന്തിയാണ് ഗിരികുമാറിന്റെ അറസ്റ്റിന് പിന്നിലുള്ള യഥാര്‍ത്ഥ കാരണം.
സിപിഎം നേതൃത്വത്തിന്റെ കര്ശനനിര്ദ്ദേശ പ്രകാരമാണ് അറസ്റ്റ് നടത്തിയത്. പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരായി നടക്കുന്ന സമരങ്ങളുടെ മുന്‍നിരയില്‍ നില്കുന്ന നേതാവിനെത്തന്നെ കള്ളക്കേസില്‍ കുടുക്കുന്നതിലൂടെ സിപിഎമ്മിന്റെ രാഷ്ട്രീയ പാപ്പരത്തം വ്യക്തമായിരിയ്ക്കുകയാണ്. ഇത്തരം വിലകുറഞ്ഞ നടപടികളൊന്നും മുഖവിലചെയ്ക്കെടുക്കാതെ സിപിഎമ്മിനെതിരായി നടക്കുന്ന സമരങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്നും വി.വി.രാജേഷ് വാര്‍ത്താക്കുറുപ്പില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: