ജയ്പൂര്‍ : രാജസ്ഥാനില്‍, ജയ്പൂരിലെ ശ്രീ ഭവാനി നികേതന്‍ കോളേജില്‍ അന്താരാഷ്ട്ര യോഗ ദിനത്തിനായുള്ള 50 ദിവസത്തെ കൗണ്ട്ഡൗണ്‍ ആരംഭിച്ചു. മൊറാര്‍ജി ദേശായി ദേശീയ യോഗ ഇന്‍സ്റ്റിറ്റിയൂട്ടാണ് പരിപാടി സംഘടിപ്പിച്ചത്.
സ്വയം വികസനത്തിന്റെ ഏറ്റവും വലിയ മാധ്യമമായ യോഗയാണ് ഇന്ത്യന്‍ സംസ്കാരത്തിന്റെ അടിത്തറയെന്ന് പരിപാടിയെ അഭിസംബോധന ചെയ്ത് രാജസ്ഥാന് ഗവര്‍ണര്‍ കല്‍രാജ് മിശ്ര പറഞ്ഞു.ജീവിതം വിജയകരമാക്കാന്‍ യോഗയുമായി മുന്നോട്ട് പോകണമെന്ന് കേന്ദ്ര ആയുഷ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ നിര്‍ദ്ദേശിച്ചു.
യോഗ ശാസ്ത്രമാണെന്ന് ലോകം മുഴുവന്‍ അംഗീകരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ആര്‍ട്ടിക്, അന്റാര്‍ട്ടിക്ക് മേഖലകളിലും ഇത്തവണത്തെ യോഗ ദിനം ആഘോഷിക്കും.
ലോകമെമ്പാടുമുള്ള പ്രധാന തുറമുഖങ്ങളില്‍ യോഗ ദിനം ആലോഷിക്കുന്നതിനുളള സാധ്യതകള്‍ ആയുഷ്, വിദേശകാര്യം, തുറമുഖം, ഷിപ്പിംഗ്,പ്രതിരോധം എന്നീ മന്ത്രാലയങ്ങള്‍ ആരായുന്നുണ്ടെന്ന് സോനോവാള്‍ പറഞ്ഞു. കേന്ദ്രമന്ത്രിമാരായ ഗജേന്ദ്ര സിംഗ് ശേഖാവത്, അര്ജുന് റാം മേഘവാള്‍, കൈലാഷ് ചൗധരി, ഡോ. മഹേന്ദ്രഭായ് മുഞ്ച്പര എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: