കീവ് : ഹിന്ദു ദേവതയായ കാളിയെ വികലമായി ചിത്രീകരിക്കുന്ന ചിത്രം തന്റെ രാജ്യത്തിന്റെ പ്രതിരോധ മന്ത്രാലയം ട്വീറ്റ് ചെയ്തതിന് യുക്രൈന് വിദേശകാര്യ ഉപമന്ത്രി എമിനി സെപ്പര്‍ ക്ഷമാപണം നടത്തി.
യുക്രൈയിനും രാജ്യത്തെ ജനങ്ങളും തനതായ ഇന്ത്യന്‍ സംസ്കാരത്തെ ബഹുമാനിക്കുന്നു.ചിത്രം ഇതിനകം നീക്കം ചെയ്തു. പരസ്പര ബഹുമാനത്തിന്റെയും സൗഹൃദത്തിന്റെയും അടിസ്ഥാനത്തില്‍ സഹകരണം കൂടുതല്‍ വര്‍ദ്ധിപ്പിക്കാന്‍ യുക്രൈയിന് തീരുമാനിച്ചു- എമിനി സെപ്പര്‍ ട്വീറ്റ് ചെയ്തു.
ഹോളിവുഡ് നടി മെര്ലിന് മണ്‍റോയുടെ പാവാട ഉയര്‍ന്നു പൊങ്ങിനില്‍ക്കുന്നതിന് സമാനമായുളള പ്രതിമയുടെ മുഖം കാളി ദേവിയുടേതിന് സമാനമാണ്. യുക്രൈന് കലാകാരന് മാക്സിം പലെങ്കോ വരച്ച ചിത്രം പ്രതിരോധ മന്ത്രാലയം ഞായറാഴ്ചയാണ് ട്വീറ്റ് ചെയ്തത്.
എന്നാല്‍ പോസ്റ്റ് ഓണ്‍ലൈനില്‍ രൂക്ഷമായാണ് വിമര്‍ശിക്കപ്പെട്ടത്. തുടര്‍ന്ന് യുക്രൈയിന് പ്രതിരോധ മന്ത്രാലയം ട്വീറ്റ് നീക്കം ചെയ്തു. കാളി ദേവിയെ ഇകഴ്ത്തിക്കാട്ടുന്ന ചിത്രം പോസ്റ്റ് ചെയ്തത് ഉത്തരവാദിത്തരാഹിത്യവും അറിവില്ലായ്മയുമാണ്. ചിത്രം നീക്കം ചെയ്ത് മാപ്പ് പറയണമെന്ന് നിരവധി പേരാണ് പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: