ബംഗളൂരു : കര്‍ണാടകയില്‍ പ്രധാനമന്ത്രിയുടെ റാലിക്കിടെ വന്‍ സുരക്ഷാ വീഴ്ച. റാലി കടന്നുപോകുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു നേരേ ഫോണ്‍ എറിഞ്ഞു. ഫോണ്‍ മോദി സഞ്ചരിച്ച വാഹനത്തിന്റെ ബോണറ്റിലാണ് വീണത്. മൈസൂരുവില്‍ മോദിയുടെ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു സംഭവം.
തുറന്ന വാഹനത്തില്‍ അഭിവാദ്യം ചെയ്ത് റാലി നീങ്ങുന്നതിനിടെയായിരുന്ന സംഭവം. ഫോണ്‍ ആരുടേയും ദേഹത്ത് കൊണ്ടില്ല. ബിജെപി പ്രവര്‍ത്തകയാണ് ഫോണ്‍ എറിഞ്ഞതെന്ന് കണ്ടെത്തി.
പ്രധാനമന്ത്രിയെ കണ്ട സന്തോഷത്തില്‍ ഫോണ്‍ കയ്യില്‍ നിന്നും അറിയാതെ തെറിച്ചു വീണതാണെന്നു ഇവര്‍ അറിയിച്ചു. വിശദമായ അന്വേഷണത്തിനു ശേഷം സംഭവത്തില്‍ ദുരൂഹതയില്ലെന്നും അബദ്ധം സംഭവിച്ചതാണോന്നും പ്രധാനമന്ത്രിയുടെ സുരക്ഷ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഫോണ്‍ എറിഞ്ഞതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: