കോഴിക്കോട്: സൂപ്പര്‍ ലീഗ് ജേതാക്കളായതിനു പിന്നാലെ ഒഡിഷ എഫ്.സിക്ക് എ.എഫ്.സി ഏഷ്യന്‍ കപ്പ് യോഗ്യതയും. ബ്രസീല്‍ താരം ഡീഗോ മൗറീഷ്യോയുടെ ഹാട്രിക് പിന്‍ബലത്തിലാണ് ഗോകുലം കേരള എഫ്.സിയെ അവര്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് കീഴടക്കിയത്.18, 32 മിനിറ്റുകളില്‍ ഗോള്‍ നേടിയ സൂപ്പര്‍ സ്!്രൈടക്കര്‍ മൗറീഷ്യോ 52ാം മിനിറ്റില്‍ പെനാല്‍റ്റിയും വലയിലാക്കി. അഫ്ഗാന് താരം ഫര്‍ഷാദ് നൂര്‍ (36) ഗോകുലത്തിനായി ഗോളടിച്ചു.
ബംഗളൂരുവിനെതിരെ ഫൈനലില്‍ കാണിച്ച കരുത്ത് ഒഡിഷ തുടരുകയായിരുന്നു. ഒഡിഷ സൂപ്പര്‍ കപ്പും എ.എഫ്.സി യോഗ്യതയും നേടി കോര്പറേഷന് സ്റ്റേഡിയം വിടുമ്പോള്‍ തുടര്‍ച്ചയായ നാലാം തോല്‍വിയില്‍ ഗോകുലം തലകുനിച്ചു.
ആദ്യ 20 മിനിറ്റില്‍ 4 മഞ്ഞക്കാര്‍ഡ് ലഭിച്ചതും സൗരവ് 16ാം മിനിറ്റില്‍ പരിക്കേറ്റ് പോയതും ഗോകുലത്തിന് വിനയായി. 18-ാം മിനിറ്റില്‍ സ്പാനിഷ് മിഡ്ഫീല്‍ഡര്‍ വിക്റ്റര്‍ റോഡ്രിഗസ് റൊമേറേയുടെ പാസില്‍ നിന്നാണ് മൗറീഷ്യോയുടെ ആദ്യഗോള്‍ പിറന്നത്. 32-ാം മിനിറ്റില്‍ വലതു വിങ്ങിലൂടെ കിട്ടിയ പാസ് കൃത്യമായി വലയിലാക്കി മൗറീഷ്യാ ലീഡ് ഉയര്‍ത്തി.
നാലു മിനിറ്റിനകം ഒരു ഗോള്‍ മടക്കി ഗോകുലം പ്രതീക്ഷയുണര്‍ത്തി. പകരക്കാരനായി ഇറങ്ങിയ താഹിര്‍ സമാന്റെ പാസില്‍ നിന്ന് ഫര്‍ഷാദ് നൂര്‍ ലക്ഷ്യം കണ്ടത്.രണ്ടാം പകുതിയിലും ആധിപത്യം തുടര്‍ന്ന ഒഡീഷയ്ക്കായി മൗറീഷ്യോ 53-ാം മിനിറ്റില്‍ പെനല്‍റ്റി കിക്കിലൂടെ ഹാട്രിക് തികച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: