ന്യൂദല്‍ഹി: അബ്ദുള്‍ നാസര്‍ മദനിയുടെ കേരളത്തിലേക്കുള്ള യാത്രയ്‌ക്ക് സുരക്ഷയൊരുക്കാനും അകമ്പടിക്കുമായി 56.63 ലക്ഷം തന്നെ വേണ്ടിവരുമെന്ന് യതീഷ് ചന്ദ്ര ഐപിഎസ്. ഇപ്പോള്‍ ബെംഗളൂരു സിറ്റി പൊലീസ് കമ്മഷണര്‍ യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള സംഘം കേരളം സന്ദര്‍ശിച്ച ശേഷമാണ് മഅദനിയുടെ അകമ്പടി സംബന്ധിച്ച ശുപാര്‍ശ തയ്യാറാക്കിയത്.
മഅദനിക്ക് സുരക്ഷ നല്‍കാന്‍ 20 പൊലീസുകാര്‍ വേണമെന്നും ഇതിന് 20.23 ലക്ഷം രൂപ വീതം മാസം ചെലവാകുമെന്നും യതീഷ് ചന്ദ്ര ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിലേക്ക് കൊണ്ടുപോകുന്നതിനുള്ള സുരക്ഷയ്‌ക്കും അകമ്പടിയ്‌ക്കും 56 .63 ലക്ഷം വേണമെന്ന് കര്‍ണ്ണാടക പൊലീസ് ആവശ്യപ്പെട്ടത്. എന്നാല്‍ അകമ്പടി പൊലീസിന്റെ എണ്ണം കുറയ്‌ക്കണമെന്നും അതുവഴി ചെലവ് ചുരക്കണമെന്നും ആവശ്യപ്പെട്ട് പിഡിപി ചെയര്‍മാന്‍ മഅദനി സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. എന്നാല്‍ മഅദനിയുടെ ആവശ്യം അംഗീകരിക്കരുതന്ന് കര്‍ണ്ണാടക ഭീകര വിരുദ്ധ സെല്ലിന്റെ അസിസ്റ്റന്‍റ് കമ്മീഷണര്‍ ഡോ. സുമീത് എ.ആര്‍. സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച യതീഷ് ചന്ദ്രയുടെ റിപ്പോര്‍ട്ടിനെ കര്‍ണ്ണാടക സര്‍ക്കാര്‍ പിന്തുണച്ചിരിക്കുകയാണ്.
രോഗബാധിതരായ മാതാപിതാക്കളെ കാണുന്നതിനാണ് മഅദനിക്ക് കര്‍ണാടക പൊലീസിന്റെ അകമ്പടിയോടെ കേരളത്തില്‍ പോകാന്‍ സുപ്രീംകോടതി അനുമതി നല്‍കിയിരിക്കുന്നതെന്നാണ് കര്‍ണ്ണാടക സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കര്‍ണ്ണാടക പൊലീസിന് നല്‍കിയ അപേക്ഷയില്‍ കേരളത്തിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുമെന്ന് മഅദനി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കര്‍ണ്ണാടക പൊലീസ് പറയുന്നു. ഇത് അനുവദിക്കാന്‍ കഴിയില്ലെന്നും കര്‍ണ്ണാടക പൊലീസ് പറയുന്നു.
മഅദനിയുടെ ആവശ്യം മാനിച്ച് സുരക്ഷയുടെ കാര്യത്തില്‍ യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള മൂന്നംഗസമിതിയാണ് സുരക്ഷ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയത്. ഇതിലാണ് 56.63 ലക്ഷം ചെലവാകുമെന്ന് പറഞ്ഞിരിക്കുന്നത്. കേരളത്തില്‍ നിറയെ അണികളുള്ല മഅദനിയുടെ പേരില്‍ ഒരു ക്രമസമാധാനപ്രശ്നമുണ്ടായില്‍ അതിനെ നേരിടാന്‍ അകമ്പടിയായി പോകുന്ന പൊലീസുകാരുടെ എണ്ണത്തില്‍ കുറവ് വരുത്താന്‍ കഴിയില്ലെന്ന് തന്നെയാണ് യതീഷ് ചന്ദ്രയുടെ റിപ്പോര്‍ട്ട്.
മഅദനിയുടെ അപേക്ഷ തിങ്കളാഴ്ച സുപ്രീംകോടതിയില്‍ ജസ്റ്റിസ് അജയ് റസ്തോഗി അധ്യക്ഷനായ ബെഞ്ച് പരിശോധിതച്ചും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: